ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് സ്‌കൂളിനു നൂറു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി ഇന്ത്യന്‍ ദമ്പതിമാര്‍ മാതൃകകാട്ടി.
ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ജോണ്‍ സെക്ടറ്റണ്‍ ആര്‍.ശ്രീനിവാസന്‍ (ഡീന്‍, സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്) എന്നിവര്‍ ഒക്ടോബര്‍ അഞ്ചിനു സംയുക്തമായി പുറത്തുവിട്ട അറിയിപ്പിലാണ് വിവരം വെളിപ്പെടുത്തിയത്. ഫാക്കറ്റി നിയമനത്തിനും അക്കാദമിക് പ്രോഗ്രാമിനുമാണ് ഈ സംഭാവന ഉപയോഗിക്കണമെന്നു ഇവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ദമ്പതിമാരായ ചന്ദ്രിക തണ്ടന്‍, രന്‍ജന്‍ തണ്ടന്‍ എന്നിവരാണ് ഇവര്‍. രണ്ടു പേരും വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സ്ഥാപകരും ഉടമസ്ഥരുമാണ്.
2011 ല്‍ ബെസ്റ്റ് കണ്ടംപറരി വേള്‍ഡ് മ്യൂസിക്കില്‍ ചന്ദ്രിക തണ്ടാന്‍ സോള്‍ കോള്‍ എന്ന ആല്‍ബം ഗ്രാമി അവാര്‍ഡിനു നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നും ഇത്രയും വലിയൊരു സംഭാവന ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിക്കു ആദ്യമായാണ് ലഭിക്കുന്നത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് തണ്ടന്‍ കുടുംബത്തിന്റെ സ്മരണാര്‍ഥം തണ്ടന്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് എന്നു പുനര്‍നാമകരണം ചെയ്യുമെന്നു പ്രസിഡന്റ് അറിയിച്ചു. യൂണിവേഴ്‌സിറ്റിക്കു സംഭാവന നല്‍കിയതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും വിദ്യാഭ്യാസ രംഗത്തെ സമൂല മാറ്റത്തിനു ഇടയാകട്ടെ എന്നും ചന്ദ്രിക തണ്ടന്‍ ആശംസിച്ചു.