അമ്പട ഇന്ത്യന്‍ ലൈസന്‍സേ: നമ്മുടെ ലൈസന്‍സിന്റെ ഒരു വിലയേ..

ഇന്ത്യന്‍ ലൈസന്‍സിന്റെ ഒരു വിലയേ.. ഇന്ത്യയിലെ റോഡുകളില്‍ ലൈസന്‍സോടെ വണ്ടിയോടിച്ചവരാണെങ്കില്‍ ഈ ലൈസന്‍സ് കൊണ്ടു 14 രാജ്യങ്ങളില്‍ നമു്ക്കു വണ്ടിയോടിക്കാം. നമ്മുടെ ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ ലോകത്തിലെ 14 സൂപ്പര്‍ രാജ്യങ്ങളില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് വണ്ടിയോടിക്കാന്‍ കഴിയും. ഇതില്‍ അമേരിക്കയും ബ്രിട്ടണും ഉള്‍പ്പെടും.

ജര്‍മ്മനി, ഫ്രാന്‍സ്, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ്, ഇറ്റലി , കാനഡ, സ്‌പെയിന്‍, നോര്‍വേ, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലാണ് ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വണ്ടിയോടിക്കാന്‍ കഴിയുന്നത്. ജര്‍മ്മനിയില്‍ ഏതാണ്ട് ആറുമാസത്തോളം ഇന്ത്യന്‍ ലൈസന്‍സില്‍ വണ്ടി ഓടിക്കാവുന്നതാണ്. എന്നാല്‍ ലൈസന്‍സിന്റെ ജര്‍മ്മന്‍ ട്രാന്‍സിലേറ്റ് കോപ്പി ഇതിനൊപ്പം വേണം, അതില്‍ എംബസിയുടെ സീലും ആവശ്യമാണ്. ഓട്ടോബാന്‍ ഹൈവേയില്‍ സ്പീഡ് ലിമിറ്റ് ഇല്ലാതെയും വണ്ടിയോടിക്കാവുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം യു കെയില്‍ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിച്ച് ഒരു കൊല്ലംവരെ
തടസമില്ലാതെ ബ്രിട്ടീഷ് ഹൈവേയിലൂടെ വണ്ടിയോടിക്കാം. അമേരിക്കയിലും ഒരു കൊല്ലംവരെയാണ് ഇന്ത്യന്‍ ലൈസന്‍സില്‍ വാഹനം ഓടിക്കാന്‍ കഴിയുന്നത്. എന്നാല്‍ ഇതോടൊപ്പം നിങ്ങളുടെ ഒരു ഐഡി പ്രൂഫും കരുതിയിരിക്കണം.

അതേസമയം ഫ്രാന്‍സില്‍ ഇന്ത്യന്‍ ലൈസന്‍സിന്റെ തര്‍ജ്ജമയോടെ ഒരു വര്‍ഷത്തോളം വാഹനം ഓടിക്കാവുന്നതാണ്. ഓസ്‌ട്രേലിയയില്‍ ഐഡി പ്രൂഫ് ഉണ്ടെങ്കില്‍ എത്രകാലം വേണമെങ്കിലും വാഹനം ഓടിക്കാവുന്നതാണ്. സ്വിറ്റസര്‍ലാന്‍ഡിലും ന്യൂസിലാന്‍ഡിലും ഒരുവര്‍ഷം തന്നെയാണ് വാഹനം ഓടിക്കാനുള്ള സമയം നല്‍കിയിരിക്കുന്നത്.

Top