കഅബയെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രവാസി യുവാവ് സൗദിയില്‍ അറസ്റ്റില്‍

റിയാദ്: കഅബയെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രവാസി യുവാവ് സൗദിയില്‍ അറസ്റ്റില്‍. കഅബയ്ക്ക് മുകളില്‍ ശിവവിഗ്രഹം ഇരിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കുറ്റത്തിനായാണ് ഇന്ത്യക്കാരന്‍ അറസ്റ്റിലായത്. റിയാദില്‍ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശങ്കറാണ് അറസ്റ്റിലായത്.

സൗദി സുരക്ഷാ വിഭാഗമാണ് റിയാദിലെ അല്‍മുജമ്മ ഏരിയയിലെ തോട്ടത്തില്‍ വച്ച് ഇയാളെ പിടികൂടിയത്. അഞ്ചു വര്‍ഷം വരെ തടവും അഞ്ചരക്കോടി രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. സൈബര്‍ ലോകത്ത് വ്യാപകമായി പ്രചരിച്ച ചിത്രമാണ് ശങ്കര്‍ ഷെയര്‍ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രം ഫെയ്‌സ്ബുകില്‍ പ്രത്യക്ഷപ്പെട്ടതോടെ ശങ്കറിനെ പരിചയമുള്ള മലയാളികള്‍ അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. താന്‍ പോസ്റ്റ് ചെയ്തതല്ലെന്നും ചിത്രം ഷെയര്‍ ചെയ്തതാണെന്നുമായിരുന്നു ശങ്കര്‍ ഇവരോട് പറഞ്ഞിരുന്നത്. പിന്നീട് ഇത് നീക്കം ചെയ്യുകയും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇയാള്‍ വാട്‌സ് ആപ്പിലും മറ്റും വീഡിയോ പോസ്?റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോഴേക്കും ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

സൗദി സുരക്ഷാ വിഭാഗം ഇയാളുടെ ഫേസ്ബുക്ക് പരിശോധിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തത്. ചോദ്യം ചെയ്തപ്പോള്‍ കഅബയെ അവഹേളിച്ച് പോസ്റ്റിട്ടത് താനാണെന്ന് ശങ്കര്‍ സമ്മതിക്കുകയും ചെയ്തു. കൂടുതല്‍ ചോദൃം ചെയ്യലിനായി ജനറല്‍ പ്രോസിക്യൂഷന്‍ വിഭാഗത്തിന് ശങ്കറിനെ കൈമാറി.

ശങ്കര്‍ പൊന്നം എന്നാണ് ഫേസ്ബുക്കില്‍ ഹൈദരാബാദ് ജഗദിലാല്‍ സ്വദേശിയായ ഇയാള്‍ തന്നെ പരിചയപ്പെടുത്തുന്നത്. 12ാം തീയതി വൈകീട്ട് 4.41നാണ് കഅബയെ അവഹേളിക്കുന്ന ചിത്രം ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

Top