ഇന്ത്യൻ നഴ്‌സുമാർക്കു സന്തോഷ് വാർത്ത: അയർലൻഡിൽ ഇനി ജോലിക്കൊപ്പം പഠനവും

സ്വന്തം ലേഖകൻ

സ്ലൈഗോ:അയർലണ്ടിലെ ലീമറിക്ക് യൂണിവേഴ്‌സിറ്റി കോളജിൽ എം എസ് സി(നഴ്‌സിംഗ്)കോഴ്‌സിനും,ഗോൾവേ നാഷണൽ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ സ്ലൈഗോയിൽ പ്രവർത്തിക്കുന്ന സെന്റ് ആഞ്ചലസ് കോളജിൽ പോസ്റ്റ് ബി എസ് സി(ബിഎസ് സി ടോപ്പ് അപ്പ്),കോഴ്‌സിനും 2016 സെപ്റ്റംബർ അഡ്മിഷനായി അപേക്ഷകൾ ക്ഷണിച്ചു. ഐഇഎൽടിഎസ് ഇല്ലാത്തവർക്കും അയർലണ്ടിൽ വന്ന് ഒരു വർഷം പഠിക്കാനും ഒപ്പം ജോലി ചെയ്യാനും,തുടർന്ന് ഒരു വർഷം പൂർണ്ണസമയം ജോലി ചെയ്യാനും പഠിതാക്കൾക്ക് സൗകര്യം ഒരുക്കുക എന്നതാണ് പ്രധാനമായും ഈ കോഴ്‌സുകൾ വഴി ഉദ്ദേശിക്കുന്നത്.ഇക്കാലയളവിൽ ഐഇഎൽടിഎസ് പാസാകാൻ സാധിക്കുകയാണ് എങ്കിൽ ആവശ്യമായ പരിശീലനത്തിന് ശേഷം ഐറിഷ് നഴ്‌സിംഗ് കൌൺസിൽ രജിസ്‌ട്രേഷനും അയർലണ്ടിൽ പൂർണ്ണസമയ ജോലിയും ലഭിക്കും. ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്കും ഈ കോഴ്‌സിലേക്ക് അപേക്ഷിക്കാം.ലീമറിക്ക് യൂണിവേഴ്‌സിറ്റി കോളജിന്റെയും,സ്ലൈഗോ സെന്റ് സെന്റ് ആഞ്ചലസ് കോളജിന്റെയും ഇന്ത്യയിലെ അംഗീകൃത ഏജൻസിയായ ഒ ബ്രിയാൻ അസോസിയേറ്റ്‌സാണ് കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് അയർലണ്ടിൽ പഠനത്തിന് വേണ്ട സൗകര്യം ഒരുക്കുന്നത്.
സെപ്റ്റംബർ മാസത്തിൽ ആരംഭിക്കുന്ന കോഴ്‌സിലേയ്ക്കുള്ള പ്രവേശനമാണ് ഇപ്പോൾ നടക്കുന്നത്. വിസയ്ക്കുള്ള അപേക്ഷ എത്രയും പെട്ടന്ന് സമർപ്പിക്കാൻ തക്കവിധം പ്രവേശന നടപടികൾ പൂർത്തിയാക്കുന്നവർക്കെ സെപ്റ്റംബർ ബാച്ചിലെ കോഴ്‌സിൽ ചേരാനാവുകയുള്ളൂ.വിസ പ്രോസസിംഗിനും,ആവശ്യമായ ഗൈഡൻസിനുമായി ഒബ്രിയാൻ അസോസിയേറ്റ്‌സിന്റെ കേരളത്തിലെ പ്രതിനിധികൾ അപേക്ഷാർഥികളെ സഹായിക്കുന്നതാണ്. പോസ്റ്റ് ബി എസ് സി(ടോപ്പ് അപ്പ്)നഴ്‌സിംഗ്.
ഇന്ത്യയിലെ നഴ്‌സിംഗ് കൌൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായ ഡിപ്ലോമ നഴ്‌സുമാർക്ക് ബി എസ് സി ഡിഗ്രി കരസ്ഥമാക്കാവുന്ന വിധം രൂപകല്പ്പന ചെയ്തിരിക്കുന്ന ഈ കോഴ്‌സിൽ ചേരാനാഗ്രഹിക്കുന്ന പഠിതാക്കൾക്ക് ഐ ഇ എൽ റ്റി എസിൽ 6.5 സ്‌കോർ ഉണ്ടായിരിക്കണം.എന്നാൽ പത്താം തരം മുതൽ സ്‌കൂൾ കോളജ് തലങ്ങളിൽ ഇംഗ്ലീഷ് ഒരു വിഷയമായോ,ഉപ വിഷയമായോ പഠിക്കുകയും,ഉയർന്ന മാർക്ക് ഇംഗ്ലീഷിൽ കരസ്ഥമാക്കുകയും ചെയ്തിട്ടുള്ളവർക്ക് ഐ ഇ എൽ റ്റി എസിൽ 6 സ്‌കോർ ഉണ്ടായാലും മതി.ഇവർക്കായി ഒരു പ്രത്യേക ഇംഗ്ലീഷ് കോഴ്‌സ്,അയർലണ്ടിലെ കോളജ് തലത്തിൽ സൗജന്യമായി ഉണ്ടാവും.
പഠന സമയത്ത് ആഴ്ചയിൽ 20 മണിക്കൂർ വീതം ജോലി ചെയ്യുന്നതോടൊപ്പം (അവധികാലത്ത് പൂർണ്ണ സമയവും)ഒരു വർഷത്തെ പഠനത്തിന് ശേഷം വീണ്ടും ഒരു വർഷം കൂടിയും അയർലണ്ടിൽ ജോലി ചെയ്യാൻ ഇവർക്ക് സാധിക്കും.ഈ കാലയളവിൽ ഐറിഷ് നഴ്‌സിംഗ് ബോർഡ് നിഷ്‌കർഷിച്ചിരിക്കുന്ന ഐ ഇ എൽ ടി എസ് സ്‌കോറായ 7 നേടുകയും,നിർദിഷ്ട പരീക്ഷകൾ പാസാവുകയും ചെയ്താൽ അയർലണ്ടിൽ സ്ഥിരമായി ഇവർക്ക് ജോലി ചെയ്യാനാവും. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കോളജിന്റെ അംഗീകൃത ഏജൻസിയായ ഒബ്രിയാൻ അസോസിയേറ്റ്‌സ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക് അയർലണ്ടിൽ പഠനത്തോടൊപ്പം ജോലിയും ഉറപ്പു നൽകുന്നുണ്ട്.നഴ്‌സിംഗ് അസിസ്റ്റന്റ്(കെയറർ)ആയാവും പഠനകാലത്തും,ഒരു വർഷമുള്ള സ്റ്റേ ബാക്ക് കാലത്തും ജോലി ചെയ്യേണ്ടത്.അയർലണ്ടിലെ പ്രമുഖ റിക്രൂട്ട്‌മെന്റ് ഗ്രൂപ്പായ പാരാമോണ്ടുമായി സഹകരിച്ചാണ് വിദ്യാർഥികൾക്കുള്ള തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നത്.ഈ ജോലി ലഭിക്കുവാൻ ആശയവിനിമയത്തിലുള്ള കഴിവും,മുൻ പരിചയവും പക്ഷെ ആവശ്യമാണ്. പഠനകാലയളവിൽ ഐ ഇ എൽ ടി എസ് പഠിക്കുന്നതിനുള്ള അവസരവും വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്താനാവും.
എം എസ് സി(നഴ്‌സിംഗ്)(ലിമറിക്ക് യൂണിവേഴ്‌സിറ്റി. പ്രശസ്തമായ ലിമറിക്ക് യൂണിവേഴ്‌സിറ്റിയിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന നാലാം ബാച്ച് എം എസ് സി നഴ്‌സിംഗ് കോഴ്‌സിലെയ്ക്കുള്ള അഡ്മിഷൻ നടപടി ക്രമങ്ങളും ആരംഭിച്ചു.ഇന്ത്യയിൽ നിന്നുള്ള ബി എസ് സി ബിരുദധാരികൾക്കാണ് ഈ കോഴ്‌സിലെയ്ക്ക് പ്രവേശനം.ഇന്ത്യൻ നഴ്‌സിംഗ് ബോർഡിന്റെ അംഗീകാരമുള്ളവർക്ക് ലീമറിക്ക് യൂണിവേഴ്‌സിറ്റി കോളജിലെ എം എസ് സി കോഴ്‌സിന് ചേരാം.കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ പ്രശസ്തമായ വിജയം കൈവരിച്ചീരുന്നു.
ഇന്ത്യയിൽ നിന്നും ബി എസ് സി നഴ്‌സിംഗ് പാസായവർക്ക് ഐ ഇ എൽ റ്റി എസ് യോഗ്യത ഇല്ലെങ്കിലും അയർലണ്ടിൽ എത്തി ജോലി ചെയ്യുന്നതിനുള്ള അവസരം കൂടിയാണ് ഈ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സെന്ന് ഓബ്രിയാൻ അസോസിയേറ്റ്‌സിന്റെ സി ഇ ഓ ലിയോ ഓബ്രിയാൻ പറയുന്നു.എം എസ് സി പഠിക്കാൻ എത്തുന്ന നഴ്‌സിംഗ് പാസായ ഇന്ത്യൻ വിദ്യാർഥികൾക്ക് ഐ ഇ എൽടി എസ്സിന്റെ നിശ്ചിത യോഗ്യതയോ ,ഐറിഷ് നഴ്‌സിംഗ് ബോർഡ് രജിസ്‌ട്രേഷനോ ഇല്ലെങ്കിലും നഴ്‌സിംഗ് അസിസ്റ്റന്റ് (കെയറർ )ആയി ജോലി കിട്ടാനുള്ള സാധ്യത സുനിശ്ചിതമാണ്. എം എസ് സി കോഴ്‌സ് പഠനത്തോടൊപ്പം ജോലി ചെയ്യാനും,ഐ ഇ എൽ റ്റി എസ് പഠിക്കാനും ഇവർക്ക് അവസരം ലഭിക്കും. ഇംഗ്ലീഷ് മുഖ്യഭാഷയായതിനാൽ പഠനസ്ഥലത്തും ജോലിസ്ഥലത്തും പൂർണ്ണമായും അയർലണ്ടിൽ താമസിച്ചു കൊണ്ട് ഐ ഇ എൽ ടി എസിൽ ഉയർന്ന സ്‌കോർ നേടാനും എളുപ്പമാണ്.
ഒരു വർഷത്തെ പഠനകാലാവധിക്ക് പുറമേ,രണ്ടാമത്തെ വർഷം കൂടി അയർലണ്ടിൽ തുടരാനും,ആ കാലത്ത് ഫുൾടൈം ജോലി ചെയ്യാനും അവസരം ഉണ്ടെന്നതിനാൽ പഠനത്തിനായി മുടക്കുന്ന ചിലവിന് പുറമേ ന്യായമായ മിച്ചവും സമ്പാദിക്കുവാൻ അവസരമുണ്ട്.
അയർലണ്ടിൽ നിന്നും ഐ ഇ എൽ ടി എസ് നല്ല സ്‌കോറോടെ വിജയിച്ചാൽ ബി എസ് സി/ എം എസ് സി നഴ്‌സിംഗ് പാസായവർക്ക് ഐറിഷ് നഴ്‌സിംഗ് ബോർഡ് രജിസ്‌ട്രേഷൻ എടുക്കാനും,അതുവഴി ഇവിടെ തന്നെ ജോലി നേടാനും സാധിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Brien Associates Office: Email: [email protected]
Website address: http://www.obeduc.com

Mobile: +353 87 2857780

Top