പി.പി ചെറിയാൻ
വാഷിങ്ടൺ ഡിസി: ഇന്റോ – യുഎസ് സിവിൽ ന്യൂക്ലിയർ കാറിനു അനുകൂലമായി വോട്ട് ചെയ്യാമെന്നാവശ്യപ്പെട്ട് വ്യവസ്ഥയിൽ ഇന്ത്യൻ രാഷ്ട്രീയക്കാരിൽ നിന്നും ഹില്ലരി വൻതുക കൈപ്പറ്റിയെന്നു ആരോപണം ആവർത്തിച്ച് ഡൊണാൾഡ് ട്രമ്പ്. 2008 ൽ അമർ സിങ്ങിൽ നിന്നും 1,00000- 5,000000 ഡോളർ ക്ലിന്റൻ ഫൗണ്ടേഷനു വേണ്ടി വാങ്ങിയെന്നാണ് ട്രമ്പ് ഇപ്പോൾ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 35 പേജുള്ള ബുക്ക് ലൈറ്റിൽ പറയുന്നത്.
ഈ ആരോപണങ്ങൾ ഒന്നും പുതിയതല്ലെങ്കിലും കഴിഞ്ഞ അനേകം വർഷങ്ങളായി പൊതുജനങ്ങളുടെ പ്രധാന ചർച്ചാ വിഷയം ആയിരുന്നു.
2008 ൽ സിങ് യുഎസ് സന്ദർശനം നടത്തുന്നതിനിടയിൽ സിവിലിയൻ ന്യൂക്ലിയർ ടെക്‌നോളജി ലഭിക്കുന്നതിനു ആവശ്യമായ കരാറിനെതിരെ ഡമോക്രാറ്റിക് പാർട്ടി നിലപാട് എടുക്കുകയില്ലെന്നു ഉറപ്പു നൽകിയ ശേഷമാണ് ഇത്രയും തുക സെനറ്റർ ഹില്ലരി ക്ലിന്റൺ കൈപ്പറ്റിയതെന്നു ട്രമ്പ് ക്യാംപ് ആരോപിച്ചു.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡ്രസ്ട്രി ഒരു മില്യണനോളം ഡോളർ ക്ലിന്റൻ ഫൗണ്ടേഷനു വേണ്ടി സംഭാവ ചെയ്തിട്ടുണ്ട്. മാത്രമല്ല ഹില്ലരി ക്ലിന്റന്റെ ചീഫ് ഓഫ് സ്റ്റാഫ് ഇന്ത്യൻ അമേരിക്കൻ വംശജനായ രാജൻ ഫെർണാഡോയെ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇന്റർനാഷണൽ സെക്യൂരിറ്റി ആഡ് വൈസറി ബോർഡിൽ നിയമിക്കുന്നതിനു ഹില്ലരിയുടെ അറിവോടെ ഒരു മില്യൺ മുതൽ അഞ്ചു മില്യൺ വരെ നൽകിയിരുന്നതായി ഫെർണാൺഡോ ആരോപിക്കുന്നു.