ബിജു കരുനാഗപ്പള്ളി
അബുദാബി ഇന്ത്യ സോഷ്യൽ കൾചറൽ സെന്റർ തിരഞ്ഞെടുപ്പ് ഫെബ്രുവരി 25ന്. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്ക് കടുത്ത മത്സരമാണ് നടക്കുക. മത്സരത്തിനിറങ്ങുന്നവർ രഹസ്യ പ്രചാരണവും വോട്ട് അഭ്യർഥനയും തുടങ്ങി. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള ദിവസം കഴിഞ്ഞ ദിവസം അവസാനിച്ചു. രണ്ട് ദിവസത്തിനുള്ളിൽ മത്സര രംഗത്തുള്ളവരുടെ പൂർണ ചിത്രം പുറത്ത് വരും. രണ്ട് ഓഡിറ്റർമാർ ഉൾപടെ 13 സ്ഥാപനങ്ങളിലേക്കാണ് മത്സരം. 2100 മെമ്പർമാർക്കാണ് വോട്ട് രേഖപ്പെടുത്താനുള്ള അവസരമുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ 60 ശതമാനംവരെ മെമ്പർമാർ വോട്ട് രേഖപ്പെടുത്തിയിരുന്നു. സോഷ്യൽ സെന്ററിൽ 2,300 മെമ്പർമാരാണ് നിലവിലുള്ളത്. 25ന് വൈകുന്നേരം എട്ട് മുതലാണ് തിരഞ്ഞെടുപ്പ് ആരംഭിക്കുക. പത്ത് മണിവരെ ജനറൽ ബോഡി തിരഞ്ഞെടുപ്പും രാത്രി 11.30ന് തിരഞ്ഞെടുപ്പ് അവസാനിക്കുകയും ചെയ്യും. കഴിഞ്ഞ ഭരണ സമിതികളിലെ പലരും ഈ വർഷം തിരഞ്ഞെടുപ്പ് രംഗത്തില്ല. ഒരു വർഷമാണ് ഭരണ സമിതിയുടെ കാലാവധി.