ലണ്ടന്‍: ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യന്‍ സര്‍ക്കാര്‍ നിരോതിച്ചതോടെ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരെ പരിഭ്രാന്തരാക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ അരിയുടെ വിലക്കയറ്റം കുറയ്ക്കുന്നതിനും മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും കയറ്റുമതി നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബസുമതി ഇതര അരികളുടെ കയറ്റുമതി കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നിരോധിച്ചത്.
അരിയുടെ നിരോധനം യുകെയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാരെയാണ് ഏറെ പരിഭ്രാന്തരാക്കിയിട്ടുള്ളത്. ഇവിടങ്ങളിലെ ഇന്ത്യന്‍ കടകള്‍ അടക്കമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വലിയ തിരക്കാണ്. നിബന്ധനകള്‍ക്ക് വിധേയമായാണ് നിലവിലുള്ള സ്റ്റോക്കുകള്‍ വില്‍ക്കപ്പെടുന്നതെന്നും വില കൂട്ടിയതായും ആക്ഷേപം ഉയരുന്നുണ്ട്.