സാന്‍ഫ്രാന്‍സിസ്‌കോ: പതിനെട്ടാമത് യുണൈറ്റഡ് നാഷണന്‍സ് അസോസിയേഷന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യാസ് ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍) എന്ന ഹ്രസ്വചിത്രം ഏറ്റവും നല്ല ഡോക്യുമെന്ററിയ്ക്കുള്ള ഗ്രാന്റ് ജൂറി അവാര്‍ഡിനു തിരഞ്ഞെടുത്തു.
പതിനൊന്നു ദിവസം നീണ്ടു നിന്ന ഫിലിം ഫെസ്റ്റിവലില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും പ്രദര്‍ശിപ്പിച്ച അറുപതു ഡോക്യുമെന്ററികളില്‍ നിന്നാണ് ഇന്ത്യാസ് ഡോട്ടര്‍ അവാര്‍ഡിനു അര്‍ഹമായത്. ലോകവ്യാപകമായി മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന അടിസ്ഥാന തത്വം ഉയര്‍ത്തിക്കാണിക്കുന്ന ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടതെന്നു സംഘാടകര്‍ പറഞ്ഞു.
ഇന്ത്യാസ് ഡോട്ടര്‍ രചന നിര്‍വഹിച്ചതു സര്‍ കെന്‍ റോബിന്‍സണും ഫിലിം നിര്‍മ്മാതാവ് ലെസ്ലിയും മൂന്നു വീതം പ്രധാന സീന്‍ പെന്നും ഫിലിംഫെസ്റ്റിവലില്‍ പങ്കെടുത്തു. 2012 ല്‍ നിഷ്‌കളങ്കമായ യുവതിയെ ഡല്‍ഹിയില്‍ ഒരു കൂട്ടം യുവാക്കള്‍ ഓടുന്ന ബസിലിട്ടു ക്രരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഇന്ത്യയില്‍ മാത്രമല്ല ലോക മനസാക്ഷിയെ പോലും ഞെട്ടിച്ചിരുന്നു.