ഡാള്ളസിലെ സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമായി

പി.പി ചെറിയാൻ

ഇർവിങ് (ഡാള്ളസ്): മഹാത്മാഗാന്ധി മെമ്മോറിയൽ ഓഫ് നോർത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 നു മഹാത്മാഗാന്ധി മെമ്മോറിയൽ പാർക്കിൽ സംഘടിപ്പിച്ച ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യൻ പ്രവാസി സമൂഹത്തിനു അവിസ്മരണീയ മുഹൂർത്തം സമ്മാനിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

mg3

ആയിരക്കണക്കിനു ആളുകൾ പങ്കെടുത്ത സ്വാതന്ത്രദിനാഘോഷം ഡാള്ളസിന്റെ ചരിത്രത്തിൽ ആദ്യമായാണ് നടക്കുന്നതെന്നു സംഘാടകർ അവകാശപ്പെട്ടു. ഡാള്ളസിലെ ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നും ആശ്വാസമായി ഇവിടെ കാർമേഖങ്ങൾ എത്തിയത് സംഘാടകർക്ക് ആശ്വാസമായി. എംജിഎം സെക്രട്ടറി ശബ്‌നം മോട്ഗിൽ മഹാത്മാഗാന്ധിജിയ്ക്കു അഭിവാദ്യം അർപ്പിച്ചതോടെ ചടങ്ങുകൾക്കു തുടക്കമായി.
സംഘടനാ ചെയർമാൻ ഡോ.പ്രസാദ് തോട്ടക്കുറ തടിച്ചു കൂടിയ ജനക്കൂട്ടത്തിൽ നിന്നും ഭാരതമാതാ കി ജെയ് രാഷ്ട്രപിതാ കി ജയ് എന്ന മുദ്രാവാക്യങ്ങൾ ഉയരുന്നതിനിടെ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യവും ജനാധിപത്യവുംകാത്തു സൂക്ഷിക്കുന്ന അമേരിക്കയിൽ ജീവിക്കാൻ സാധിച്ചത് സൗഭാഗ്യമാണ്. അഹിംസാ മാർഗത്തിലൂടെ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും ഇന്ത്യയെ സ്വതന്ത്ര്യമാക്കിയ രാഷ്ട്രപിതാവുമായ മഹാത്മാജിയുടെ സ്മരണ വരും തലമുറകളിലേയ്ക്കു പകർന്നു നൽകാനുള്ള ഉത്തരവാദിത്വം നാം ഓരോരുത്തരും ഏറ്റെടുക്കണമെന്നു ഡോ.തോട്ടക്കുറ ഓർമ്മപ്പെടുത്തി. സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകിയ സേനാനികളെയും, വീരമൃത്യു വരിച്ചവരുടെയും സ്മരണ പുതുക്കി.

Top