ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് സുവനീർ 2016

സ്വന്തം ലേഖകൻ

ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് കാനഡയിലെ നയാഗ്രയിൽ ഒക്ടോബർ എട്ടു മുതൽ പത്തു വരെ നടത്താനിരിക്കുന്ന അന്തർദേശീയ മീഡിയ കോണ്ഫറൻസ് IMC 2016 നോടനുബന്ധിച്ച് ഒരു സുവനീർ പ്രകാശനം ചെയ്യുന്നതായിരിക്കും. പ്രശസ്തരായ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ഈടുറ്റ ലേഖനങ്ങളും കഥകളും കവിതകളും ഫോട്ടോകളും ഉൾപ്പെടുത്തിക്കൊണ്ട് സൂക്ഷിച്ചുവെക്കാവുന്ന ഒരു സുവനീർ എന്ന നിലവാരത്തിലായിരിക്കും ഇത് പ്രസിദ്ധീകരിക്കുന്നത്. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിലെ അംഗങ്ങളുടെ മികവുറ്റ ലേഖനങ്ങളും ഫോട്ടോകളും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സുവനീറിലേക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാൻ ആഗ്രഹിക്കുന്നവരിൽനിന്നും, സാഹിത്യ രചനകളും മാധ്യമ പ്രവർത്തനലേഖനങ്ങളും ക്ഷണിക്കുന്നു. ലേഖനങ്ങളും കഥകളും രണ്ടോമൂന്നോ പേജിൽ കവിയരുത്. കവിതകൾ ഒരു പേജിനുള്ളിൽ നിൽക്കുന്നവ ആയിരിക്കണം.

സുവനീർ എഡിറ്റോറിയൽ കമ്മറ്റിയിൽ മാത്യൂ ജോയിസ് (ചീഫ് എഡിറ്റർ) മിനി നായർ അറ്റ്‌ലാന്റാ, ജെയിംസ് കുരീക്കാട്ടിൽ ഡെട്രോയിറ്റ്, ജെറാൾഡി ജെയിംസ് ടൊറന്റോ, അരുൺ ഹരി ചിക്കാഗോ, ഷാജി രാമപുരം ഡാളസ്സ്, ജെയ്‌സൺ മാത്യൂ ടൊറന്റോ എന്നിവർ ചേർന്നതാണ്.

സുവനീറിലേക്ക് അയക്കുന്ന രചനകൾ 2016 ഓഗസ്റ്റ് 10 നകം [email protected] എന്ന ഈ മെയിലിൽ അയച്ചുതരുവാൻ അഭ്യർഥിക്കുന്നു.

Top