വൈറസിനെതിരെ പ്രതിരോധകുത്തിവയ്‌പ്പെടുക്കുന്നത് നാലില്‍ ഒരാള്‍ മാത്രം; ആരോഗ്യ വിഭാഗം ജീവനക്കാര്‍ക്കെതിരെ ആരോപണം ശക്തം

ഡബ്ലിന്‍: രാജ്യത്തെ ഹെല്‍ത്ത് സര്‍വീസ് സ്റ്റാഫില്‍ നാലില്‍ ഒരാള്‍ മാത്രമാണ് ഇൻഫഌവെൻസാ വൈറസിനെതിരെ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കുന്നതെന്നു റിപ്പോര്‍ട്ട്. രാജ്യത്തെ ആശുപത്രി ജീവനക്കാരില്‍ 24 ശതമാനവും, ഹെല്‍ത്ത് കെയര്‍ വിഭാഗം ജീവനക്കാരില്‍ 26 ശതമാനവും പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്‍ഫഌവെന്‍സാ ഫഌ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകളാണ ഇതു സംബന്ധിച്ചുള്ള കൃത്യമായ റിപ്പോര്‍ട്ടുകളുള്ളത്.
ഏഴു ശതമാനം ആശുപത്രികളില്‍ മാത്രമാണ് ഇത്തരത്തില്‍ ഇന്‍ഫഌവെന്‍സാ വൈറസിനെതാരായ പ്രതിരോധ കുത്തിവെയ്‌പ്പെടുക്കുന്നതിനുള്ള സൗകര്യങ്ങളുള്ളതെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാലു ശതമാനത്തിനു ദീര്‍ഘകാലത്തേയ്ക്കു ഇത്തരത്തിലുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ശേഖരിച്ചു വച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വിന്റര്‍കാലത്തുണ്ടായിരുന്ന രോഗസാധ്യതകളെ അപേക്ഷിച്ചു ഇത്തവണ ജീവനക്കാര്‍ക്കിടയിലുള്ള രോഗസാധ്യതാ റിപ്പോര്‍ട്ടുകള്‍ കുറഞ്ഞിട്ടുള്ളതായി ഇതുമായി ബന്ധപ്പെട്ട പഠനം നടത്തുന്ന ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വൈലന്‍സ് വിഭാഗം വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യുട്ടീവ് നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ ആളുകള്‍ ഇന്‍ഫഌവെന്‍സാ വൈറസിനെതിരെ പ്രതിരോധ മരുന്നു കുത്തിവെയ്‌പ്പെടുക്കുന്നതായി എത്തിച്ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതു സംബന്ധിച്ചു ആരോഗ്യ മന്ത്രി ലിയോ വരദാര്‍ക്കറുടെ അഭ്യര്‍ഥനകളും വിവിധ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായി രംഗത്ത് എത്തിയിരിക്കുന്നത്.

Top