ഡാള്ളസ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഡാള്ളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റിന്റെ ഒരു പ്രവര്‍ത്തക സമ്മേളനം നവംബര്‍ 15 ന് ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ഇന്ത്യാ ഗാര്ഡന് റസ്റ്റോറണ്ടില്‍ വച്ച് നടത്തപ്പെടുന്നതാണ്.
വിപുലമായ രീതിയില്‍ റിപബ്ലിക്ക് ദിനാഘോഷങ്ങള്‍ നടത്തുന്നതിനെപ്പറ്റി ആലോചിക്കുന്നതിനോടൊപ്പം പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതിനായി മെമ്പര്‍ഷിപ്പ് ക്യാമ്പയില്‍ സംഘടിപ്പിക്കുന്നതിനെപ്പറ്റിയും സമ്മേളനത്തില്‍ ചര്‍ച്ചയുണ്ടായിരിക്കും. ഡാള്ളസിലെ എല്ലാ കോണ്‍ഗ്രസ് അനുഭാവികളെയും സമ്മേളനത്തിലേയ്ക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കു രാജന് മാത്യു- 9722264543, ബോബന് കൊടുവത്ത് – 2149292292, പി.പി ചെറിയാന് – 2144504107.