ഡബ്ലിന്‍: ഇന്‍ഷുറന്‍സുകള്‍ക്ക് മേല്‍ ആയിരം യൂറോ വരെ വര്‍ഷത്തില്‍ ചെലവ് ചുരുക്കാനാകുമോ ഐറിഷ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ തലവന്‍ കെയ്‌റാന്‍ ഫീലാന്‍ പറയുന്നത് സാധിക്കുമെന്നാണ്. ഒരു സാധാരണ കുടുംബത്തിന് ഏതാനും മാര്‍ഗങ്ങള്‍ നോക്കുകയാണെങ്കില്‍ 1150 യൂറോ വരെ ചെലവ് കുറയ്ക്കാനാകുമത്രേ.
മിക്ക വീട്ടുടമകളും വാര്‍ഷികമായി പദ്ധതി പുതുക്കുന്നത് മൂലം പ്രീമിയം കുറച്ച് ലഭിക്കുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട പോളിസകള്‍ ലഭ്യമാണോ എന്ന് നോക്കി വേണം പുതുക്കുന്നത്. മിക്കവരും കരുതുന്നത് പഴയ ഇന്‍ഷുറന്‍സ് ദാതാവിനെ തന്നെ ആശ്രയിച്ചില്ലെങ്കില്‍ പിഴ വരുമെന്നാണ്. ഇത്തരമൊരു വിചാരത്തിന് അടിസ്ഥാനമൊന്നുമില്ല. പരമാവധി ഏതെങ്കിലും ഒരു സേവന ദാതാവിനോടുള്ള വിധേയത്വം അവസാനിപ്പക്കണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത്തരം വിധേയത്വം ധനനഷ്ടമായിരിക്കും ഉണ്ടാക്കിവെയ്ക്കുക. ഇത് ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ മാത്രമല്ല. പണയവായ്പ, സേവിങ് അക്കൗണ്ട് തുടങ്ങിയ ബാങ്ക് ഇടപാടുകളുടെ കാര്യത്തിലും സത്യമാണ്. നിങ്ങളെത്രമാത്രം വിധേയത്വമുള്ളവരാണെന്നതൊന്നും സേവന ദാതാക്കള്‍ പരിഗണിക്കുകയില്ല. പ്രീമിയം നിശ്ചയച്ച് ഈടാക്കുന്നതില്‍ ഇക്കാര്യമൊന്നും സഹായിക്കില്ലെങ്കില്‍ പിന്നെ വിധേയത്വം പ്രകടപ്പിക്കുന്നതില്‍ എന്ത് അര്‍ത്ഥം. വിധേയത്വം കാണിക്കേണ്ടത് അത് കൊണ്ട് ഗുണമുള്ള സാഹചര്യത്തില്‍ മാത്രമാണ്. എന്നാല്‍ മിക്കപ്പോഴും ഈ സമയം കഴിഞ്ഞാലും ഉപഭോക്താക്കള്‍ സേവന ദാതാവിനെ വിട്ട് പോകാറില്ല.
ക്ലെയിം ചെയ്യുന്നതിന് മുമ്പ് എന്ത് മാത്രം തുകയാണ് നല്‍കിയിരിക്കുന്നതെന്ന് മനസിലാക്കി വെയ്ക്കുക. വളരെയേറെ പണം ചെലവഴിക്കുകയും ക്ലെയിം ചെയ്യാനാകുന്നത് കുറച്ചുമാണെങ്കില്‍ അത്തരം ഇന്‍ഷുറന്‍സുകള്‍ എടുക്കാതിരിക്കുക. നഷ്ടം വരുന്ന സാഹചര്യം കൂടി പരിഗണിക്കണം. ഇന്‍ഷുറന്‍സ് പോളസികള്‍ എടുക്കുന്നതിന് മുമ്പ് ഒരു വിദഗദ്ധനെ സമീപിച്ച് കാര്യങ്ങള്‍ മനസിലാക്കുക. കാര്‍ പോലുള്ളവ വാങ്ങുന്നതിന് മുമ്പ് ഇന്‍ഷുറന്‍സിനെകുറിച്ച് അറിയുക. ഇത് പ്രത്യേക എ!ഞ്ചിന്‍ ഉപയോഗിക്കുന്ന കാറുകള്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയും ചെലവും അറിയാന്‍ സഹായിക്കും. നികുതി എത്രമാത്രം നല്‍കേണ്ടി വരുമെന്നതും പരിശോധിക്കുക. പൂര്‍ണമായി ലൈസന്‍സ് ഇന്‍ഷുറന്‍സിന് മുമ്പ് എടുത്ത് വെയ്ക്കുക. ജീവിത രീതി മാറ്റുന്നതിലൂടെയും ചെലവ് ചുരുക്കാം.
ആരോഗ്യ ഇന്‍ഷുറന്‍സില്‍ കോര്‍പറേറ്റ് പദ്ധതികള്‍ പൊതുവെ ചെലവ് കുറഞ്ഞതായിരിക്കും. ഇത്തരം പ്ലാനുകള്‍ കണ്ടെത്തുക. ഡിസ്‌കൗണ്ടുകള്‍ പൊതുവേ മത്സരം കടുത്തതോടെ എല്ലാ ഇന്‍ഷുറന്‍സുകളും നല്‍കാന്‍ തുടങ്ങുന്നുണ്ട്. ഉപഭോക്താക്കളെ പിടിച്ച് നിര്‍ത്താനാണിത്.ഇത്തരംകാര്യം ചോദിച്ച് മനസിലാക്കുക. അനാവശ്യമായി ഇന്‍ഷുറന്‍സ് എടുത്ത് കൂട്ടുകയോ തീരെ ഇന്‍ഷുറന്‍സ് എടുക്കാതിരിക്കുകയോ ചെയ്യരുത്. ഇന്‍ഷുറന്‍സ് എന്തിന് എടുക്കുന്നു എന്നതും അതിന് അനുയോജ്യമാണോ പ്ലാനൊന്നും ആണ് പരിശോധിക്കേണ്ടത്. കെട്ടിട ഇന്‍ഷുറന്‍സ് പോലുള്ളവയിലെല്ലാം കെട്ടിട മൂല്യത്തേക്കാള്‍ കൂടുതലായാണ് പ്രീമിയം തുക ആകെ നല്‍കുന്നത്. കെട്ടിടം പുതുക്കി പണിയുന്നതിന് പകരം ഈ നിലയില്‍ ഇന്‍ഷൂറന്‍സിന് വേണ്ടി പണം ചെലവാക്കുകയാണ് പലരും. ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ളത് എന്തിനാണെങ്കില്‍ അതിന്റെ മൂല്യം കൂടി നിര്‍ണയിക്കുകയും കാലോചിതമായി പുതുക്കുകയും വേണം.