ഡബ്ലിന്‍: വാഹന ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് കൂടുകയാണ്. വിഷയത്തില്‍ ഇടപെടുന്നതിന് പുതിയ ദൗത്യ സംഘത്തെ നിയോഗിക്കാണമെന്ന ആവശ്യം ശക്തമാവുകയാണ്. വ്യക്തിഗതമായി പരിക്കേല്‍ക്കുന്നതിന് നല്‍കുന്ന നഷ്ടപരിഹാരങ്ങളില്‍ നിയന്ത്രണം വേണമെന്നും ആവശ്യമുണ്ട്. ഫിയോന ഫെയ്‌ലാണ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഏറ്റവും പുതിയ കണക്ക് പ്രകാരം പ്രീമിയം നിരക്ക് കൂടുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ പ്രീമിയം നിരക്കില്‍ കുറവ് വന്നിരുന്ന കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ വര്‍ഷം മുതല്‍ നിരക്ക് കൂടുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടി വിഷയത്തില്‍ ക്യാംപെയിനുമായി രംഗത്ത് ഇറങ്ങുകയായിരുന്നു. നേരത്തെ പണയവായ്പാ പലിശ നിരക്ക് സംബന്ധിച്ച് സമാനക്യാംപെയിന്‍ ആരംഭിച്ചിരുന്നു.
പാര്‍ട്ടി വക്താവ് മൈക്കിള്‍ മക്ഗ്രാത്ത് പറയുന്നത് നഷ്ടപരിഹാരം നല്‍കുന്നതിലും ലാഭം കൈകാര്യം ചെയ്യുന്നതിലും മാറ്റങ്ങള്‍ വേണമെന്നാണ്. 2013 വരെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്ന അനുകൂല സാഹചര്യം ഇപ്പോള്‍ ഇല്ലാതാവുന്നു. ഇത് കുടുംബവരുമാനത്തേ നേരിട്ട് ബാധിക്കുന്നതായി മാറുകയാണ്. ചെലവുകള്‍ വര്‍ധിക്കുന്നത് വ്യക്തകളെ മാത്രമല്ല ബാധിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പ്രീമിയത്തില്‍ ഉള്ള വര്‍ധന 24 ശതമാനം വരെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അടുത്തവര്‍ഷം 20 ശതമാനം കൂടി പ്രീമിയം വര്‍ധനവുണ്ടാകുമെന്നും കണക്കാക്കുന്നുണ്ട്. മോട്ടോര്‍ ഇന്‍ഷുറന്‍സ് അഡ്വൈസറി ബോര്‍ഡ് കഴിഞ്ഞ ഒരു ദശകമായി പ്രീമിയം നിരക്ക് നാല്‍പത് ശതമാനം വരെ കുറയ്ക്കാന്‍ സഹായിച്ചിരുന്നതായി മക്ഗ്രാത്ത് ചൂണ്ടികാണിക്കുന്നു.
1990കളില്‍ ഐറിഷ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നേടിയ ലാഭം യുകെയിലും മറ്റും കമ്പിനികള്‍ നേടിയതിലും വളരെ അധികമാണെന്ന് ബോര്‍ഡ് കണ്ടെത്തിയിരുന്നു. സമാനമായ അന്വേഷണം ഇപ്പോള്‍ ആവശ്യമായി വരികയാണെന്ന് പ്രതിപക്ഷം വാദിക്കുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ നിരക്ക് വര്‍ധനയ്ക്ക് കാരണമായി പറയുന്നത്. യുകെയിലേതിനേക്കാള്‍ മൂന്ന് ശതമാനം വരെ ക്ലെയിം നല്‍കുന്നത് അയര്‍ലന്‍ഡില്‍ അധികമാണെന്നാണ്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കണമെന്നാവസ്യമാണ് വിമര്‍ശകര്‍ക്കുള്ളത്. പുതിയ അന്വേഷണം വേണമെന്ന് കോര്‍ക്ക് സൗത്ത് സെന്ട്രലിലില്‍ നിന്നുള്ള ടിഡിയും ആവശ്യപ്പെടുന്നുണ്ട്. സെന്‍ട്രല്‍ ബാങ്കിന്റെ സമീപകാല കണക്ക് പ്രകാരം പത്ത് ഇന്‍ഷുറന്‍സ് കമ്പനികലുടെ വരുമാനം 1.4 ബില്യണ്‍ യൂറോ ആണ്. കോടതിയില്‍ നിന്നുള്ള കണക്ക് പ്രകാരം നല്‍കിയിരുന്ന ക്ലെയിമുകളാകട്ടെ 169 മില്യണ്‍ യൂറോയുടെയുമാണ്.