ഡാള്ളസിൽ ഇന്റർനാണൽ യോഗാ ഡേ ആഘോഷം ജൂൺ 19 ന്

പി.പി ചെറിയാൻ

ഡാള്ളസ്: ഹൂസ്റ്റൺ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ അഭിമുഖ്യത്തിൽ വിപുലമായ ആഘോഷങ്ങളോടെ രണ്ടാമത് ഇന്റർ നാഷണൽ യോഗാ ഡേ ടെക്‌സസിൽ അഞ്ചു പ്രധാന കേന്ദ്രങ്ങളിൽ വച്ചു സംഘടിപ്പിക്കുന്നു.
സാനന്റോണിയെ (ജൂൺ 18) ഡാള്ളസ് (ജൂൺ 19) ഡൗൺടൗൺ ഹൂസ്റ്റൺ (ജൂൺ 21) നസാ ഹൂസ്റ്റൺ (ജൂൺ 26) ഓസ്റ്റിൽ (ജൂലായ് 30) എന്നിവിടങ്ങളിലാണ് യോഗാ ഡേ സംഘടിപ്പിക്കുന്നത്. ജൂൺ 19 ഞായർ ഇർവിൻ മഹാത്മാഗാന്ധി മെമ്മോറിയൽ പ്ലാസായിലാണ് ആഘോഷങ്ങൾ നടക്കുന്നത്. മഹാത്മാഗാന്ധി മെമ്മോറിയൽ ഓഫ് നോർത്ത് ടെക്‌സസ് ആഘോഷങ്ങൾക്കു ആതിഥേയത്വം വഹിക്കും.
ഇന്ത്യൻ പ്രധാനമന്ത്രി 2014 സെപ്റ്റംബർ 27 നു യുഎൻ അസംബ്ലിയിൽ നടത്തിയ അഭ്യർത്ഥനയെ മാനിച്ചു യൂണൈര്‌റഡ് നാഷണൽ ജനറൽ അസംബ്ലി 2014 ഡിസംബറിലാണ് ഇന്റർനാഷണൽ യോഗാദിനമായി ജൂൺ 21 നു പ്രഖ്യാപിച്ചത്.
ശാരീരികവും മാനസികവും ആത്മീയവുമായ അച്ചടക്കം പാലിക്കുന്നതിനു യോഗ പരിശീലനം അനിവാര്യമാണെന്നു തിരിച്ചറിവിനെ തുടർന്നു ഇന്ത്യൻ പ്രധാനമന്ത്രി യോഗയ്ക്കു അമിത പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. യോഗാ പരിശീലനം നിർബന്ധമാക്കുന്നതിനെതിരെ ഓൾ ഇന്ത്യ മുസ്ലീം പഴ്‌സൺ ലോ ബോർഡ് പ്രതിഷേധിച്ചിരുന്നു. യോഗയുടെ ഭാഗമായി നടത്തുന്ന സുര്യനമസ്‌കാരത്തിനിടയിൽ ശ്ലോകങ്ങൾ ഉരുവിടുന്നതിനു പകരം മുസ്ലീം മതവിശ്വാസികൾക്കു അള്ള എന്ന നാമം ഉരുവിടാമെന്നു കേന്ദ്രമന്ത്രി ശ്രീപദ്‌നായിക് നിർദേശം നൽകിയിരുന്നു. ഡാള്ളസിൽ നടക്കുന്ന അഘോഷങ്ങളുടെ വിശദാംശങ്ങൾ അരിയാൽ ഡോ.പ്രസാദ് തോട്ടക്കുറ – 8173004747

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top