വാട്ടർഫോർഡിൽ 6 വയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി!ഒരു സ്ത്രീ അറസ്റ്റിൽ !ഗാർഡ അന്വേഷണം ശക്തമാക്കി

വാട്ടർഫോർഡ് : കൗണ്ടി വാട്ടർഫോർഡിൽ കാറിൽ ആറുവയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി! ഗാർഡ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ അർദ്ധരാത്രിക്ക് ശേഷം ഡൺമോർ ഈസ്റ്റ് ഏരിയയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിലേക്ക് മാറ്റി. അവിടെ പോസ്റ്റ്‌മോർട്ടം നടത്തും.

സംഭവസ്ഥലത്തിന് സമീപം 30 വയസ്സിന് മുകളിലുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട് .ഇവരെ യ്യുകയും വാട്ടർഫോർഡിലെ ഗാർഡ സ്റ്റേഷനിൽ തടങ്കലിൽ വെച്ച് ചോദ്യം ചെയ്യൽ തുടരുന്നു. 24 മണിക്കൂർ വരെ ചോദ്യം തുടരാം . കസ്റ്റഡിയിലിരിക്കെ യുവതിക്ക് ആവശ്യമായ വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോറൻസിക് പരിശോധനയ്ക്കായി പ്രദേശത്തിന്റെ ഫോട്ടോകൾ , തെളിവുക എല്ലാം പോലീസ് എടുത്തിട്ടുണ്ട് .വിവരം സംസ്ഥാന പതോളജിസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്.പോസ്റ്റ്‌മോർട്ടത്തിൻ്റെ റിസൾട്ട് മരണകാര്യവും മറ്റുവിവരങ്ങളും അറിയാൻ കഴിയും.അതിനുശേഷം മാത്രമേ എങ്ങനെ മരണം നടന്നു എന്ന് പറയാനാവൂ എന്ന് ഗാർഡാ പറഞ്ഞു.

Top