ഡബ്ലിൻ: വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റയിൽ നിർദേശിച്ചിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ആസ്ട്രിയയെയും ഇറ്റലിയെയും ഒഴിവാക്കി അയർലൻഡ്. നിലവിൽ 11 രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കാണ് രാജ്യത്ത് നിർബന്ധിച്ച ഹോട്ടൽ ക്വാറന്റയിൻ നിർദേശിച്ചിരുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ആസ്ട്രിയ ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് നീക്കിയ വിവരം അയർലൻഡ് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണേലി പ്രഖ്യാപിച്ചത്. രാജ്യത്ത് എത്തുന്ന യാത്രക്കാരിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ഇപ്പോൾ ഹോട്ടലിൽ ക്വാറന്റയിൻ ആവശ്യമില്ലെന്നു നിർദേശിച്ചിരിക്കുന്നത്.
അർമേനിയ, അറൂബ, ആസ്ട്രിയ, ബോൺസിയ ആൻഡ് ഹെർഗോവിയ, കൊറാക്കോ, ഇറ്റലി, ജോർദാൻ, കൊസാവോ, ലെബനൻ, നോർത്ത് മാസഡോണിയ, ഉക്രെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇപ്പോൾ രാജ്യത്ത് രണ്ടാഴ്ച നിർബന്ധിത് ലോക്ക് ഡൗണില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നത്.