അയര്‍ലന്‍ഡിലെ പൊതുഗതാഗത സംവിധാനം നിരക്കില്‍ മാ്റ്റം വരുത്തുന്നു

ഡബ്ലിന്‍: പുതുവര്‍ഷം ആരംഭിക്കുന്ന ജനുവരി 1 മുതല്‍ അയര്‍ലന്‍ഡിലെ പൊതുഗതാഗത സംവിധാനങ്ങളായ ബസ്, ട്രെയിന്‍, ട്രാംസ് എന്നിവയിലെ ടിക്കറ്റ് നിരക്കുകളില്‍ മാറ്റം വരുന്നു. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി 2016 ലെ ടിക്കറ്റി നിരക്കുകള്‍ പ്രഖ്യാപിച്ചു. ഡബ്ലിന്‍ ബസ്, ഐറിഷ് റെയില്‍, ബസ് ഐറീന്‍, ലുവാസ് എന്നിവയിലെ ടിക്കറ്റ് നിരക്കുകളും ഇതില്‍ പെടും. എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്ന പരിശോധിക്കാം

ഡബ്ലിന്‍ ബസ്
3.30 യൂറോ cash, 2.60 യൂറോ max fare എന്നിവയില്‍ മാറ്റമില്ല

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡബ്ലിന്‍ ബസിന്റെ ഒരു മാസത്തേക്കുള്ള ടിക്കറ്റ് നിരക്കിനോ, ഒരു വര്‍ഷത്തേക്കുള്ള നിരക്കിനോ വ്യത്യാസമില്ല

മുതിര്‍ന്നവരുടെ 47, 813 ബാന്‍ഡുകള്‍ ലയിപ്പിച്ചിട്ടുണ്ട്. 2.70 യൂറോയാണ് പുതിയ ചാര്‍ജ്

കുട്ടികളുടെ cash fare 5 സെന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്.

എല്ലാ Rambler ടിക്കറ്റുകള്‍ക്കും 3.7% വര്‍ധനയുണ്ട്

Nitelink ന്റെ ചാര്‍ജില്‍ വര്‍ധനയില്ല, Leap fare 20 സെന്റ് ഉയര്‍ന്ന് 5.20 യൂറോയായി.

ഐറിഷ് റെയില്‍
ഡബ്ലിന്‍ സബര്‍ബന്‍ ട്രെയിന്‍ യാത്രക്കാരുടെ cash, leap നിരക്കുകള്‍ വര്‍ധിപ്പിച്ചു. ലീപ് നിരക്കില്‍ 2 ശതമാനം വര്‍ധനയും കാഷ് 2.3 ശതമാനത്തിനും 3.7 ശതമാനത്തിനുമിടയിലാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇന്റര്‍സിറ്റി എക്‌സ്പ്രസ് സര്‍വീസ് ചാര്‍ജ് 1.6 ശതമാനത്തിനും 1.8 ശതമാനത്തിനുമിടയില്‍ വര്‍ധിപ്പിച്ചു, വിദ്യാര്‍ത്ഥികള്‍ക്ക് നിരക്ക് വര്‍ധനയില്ല

ഇക്കണോമി ക്ലാസ് 1 നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. ഇക്കണോമി ക്ലാസ് 2 നിരക്ക് 1.8 ശതമാനത്തിനും 2 ശതമാനത്തിനുമിടയില്‍ വര്‍ധിപ്പിച്ചു.

കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിദ്യാര്‍ത്ഥികളുടെയും വീക്ക്‌ലി സീസണ്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു.

കോര്‍ക്ക് കമ്മ്യൂട്ടന്‍ സര്‍വീസ് നിരക്ക് 2.9 ശതമാനം വര്‍ധിപ്പിച്ചു.

ബസ് ഐറീന്‍

റീജിയണല്‍ സിറ്റി കമ്മ്യൂട്ടര്‍ സര്‍വീസ് കാഷ് നിരക്ക് 4.2 ശതമാനത്തിനും 5.3 ശതമാനത്തിനുമിടയില്‍ വര്‍ധിപ്പിച്ചു.

ലിമെറിക് & ഗാല്‍വേ 1day & 7day ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. കോര്‍ക്ക് സിറ്റി ഗ്രീന്‍ സോണ്‍ & ലിമെറിക് oneday ടിക്കറ്റ് നിരക്കുകള്‍ കുറച്ചു.

മുതിര്‍ന്നവരുടെ leap card , cash യാത്രാ നിരക്ക് 2.5 നും 5 നുമിടയില്‍ വര്‍ധിപ്പിച്ചു

കുട്ടികളുടെ നിരക്കില്‍ വര്‍ധനയില്ല.

ലുവാസ്

മുതിര്‍ന്നവരുടെ കാഷ് ടിക്കറ്റുകള്‍ 10 സെന്റ് വര്‍ധിപ്പിച്ചു

പ്രീപെയ്ഡ് ടിക്കറ്റുകള്‍ നിരക്ക് 50 സെന്റിനും 1.30 യൂറോയ്ക്കുമിടയില്‍ വര്‍ധിപ്പിച്ചു.

ഒരു മാസത്തേക്കുള്ള ടി്ക്കറ്റുകളില്‍ 4 യൂറോയ്്ക്കും 6 യൂറോയ്ക്കുമിടയില്‍ വര്‍ധിപ്പിച്ചു

കുട്ടികളപടെ നിരക്കില്‍ മാറ്റമില്ല

യാത്രക്കാരുടെ എണ്ണവും പിന്തുണയും നിലനിര്‍ത്തുന്നതിനോടൊപ്പം സര്‍വീസ് ഓപ്പറേറ്റേഴിസിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് നിരക്കുകള്‍ പുതുക്കിയിരിക്കുന്നതെന്ന് NTA വ്യക്തമാക്കി.

Top