ശ്വാസം കിട്ടാതായാൽ മാത്രം ആശുപത്രിയെ സമീപിച്ചാൽ മതി!.കൊറോണയിൽ ലോകത്തിലെ ഏറ്റവും മോശം രാജ്യം അയർലണ്ടോ ? പ്രവാസികൾ വലിയ ആശങ്കയിൽ !! ജീവനിൽ സുരക്ഷാ നൽകാതെ ഭരണാധികാരികൾ.

ഡബ്ലിൻ :ലോകത്തിൽ മനുഷ്യന് ഇത്ര വില കൽപ്പിക്കാത്ത രാജ്യം ആണോ അയർലണ്ട് ?ലോകമെമ്പാടും കൊറോണയെ പിടിച്ചുകെട്ടാൻ ജീവൻ മരണ പോരാട്ടം നടത്തുമ്പോൾ ഇത്രയും നിസംഗതയോടെയും മനുഷ്യജീവനെ നോക്കി കാണുന്ന ഒരു രാജ്യം ഇല്ലാ എന്നാണ് ഇവിടുത്തെ ഭരണാധികാരികളുടെയും ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെയും നടപടികളിലൂടെ കാണുന്നത് .കേരളവും ഇന്ത്യയും ജർമനിയും ചൈനയും തുടങ്ങി ലോകം മുഴുവൻ ഓരോ മനുഷ്യ ജീവനും രക്ഷിക്കാൻ തീവ്ര ശ്രമം നടത്തുമ്പോൾ അയർലണ്ട് അധികാരികൾ എന്താണ് ചെയ്യുന്നത് .കൊറോണയെ വളരെ നിസ്സാരവൽക്കരിക്കുന്നു കൊറോണ ബാധിച്ച ഒരു രോഗിയുമായി 15 മിനിറ്റ് സമ്പർക്കം പുലർത്തിയാൽ മാത്രമേ രോഗം പിടിക്കൂ, രോഗം 80 ശതമാനം ആളുകളിൽ ഇത് വളരെ മൈൽഡ് ആയി മാത്രമേ ബാധിക്കൂ …അതിൽ 14 ശതമാനത്തിന് സീരിയസ് ആകാം ,പിന്നെ വെറും 6 ശതമാനത്തിന് ക്രിറ്റിക്കൽ ആകാം എന്ന ഉപദേശമാണ് നൽകുന്നത് !

രോഗം ബാധിച്ച രാജ്യത്ത് നിന്നു വരുന്നവരെ സ്ക്രൂറ്റനിങ് നടത്തുന്നില്ല.എയർപോർട്ടിൽ യാതൊരു ചെക്കിങ്ങും ആദ്യം ഇല്ലായിരുന്നു .രോഗം ബാധിച്ച രാജ്യത്ത് നിന്ന് വന്നാൽ , ഇറ്റലിയിൽ നിന്നും യാത്ര കഴിഞ്ഞു വന്നവരോട് രോഗ ലക്ഷണം ഇല്ലാത്തതിനാൽ ജോലിക്ക് ചെല്ലാൻ അനുവദിക്കുന്ന ആരോഗ്യ രംഗം ആശുപത്രികൾ. രോഗം ബാധിച്ചവരെ സംരക്ഷിക്കുന്നില്ല .പതിനായിരങ്ങൾ ടെസ്റ്റിനായി കാത്തുകിടക്കുന്നു ആഴ്ച്ചകളായിട്ടും ടെസ്റ്റിന് റഫർ ചെയ്തവരുടെ സ്വാബ് എടുക്കുന്നില്ല .ടെസ്റ്റ് റിസൾട്ട് ഒരാഴ്‌ച സമയത്തും കിട്ടുന്നില്ല , രോഗം ബാധിച്ചവരെ അവരുടെ വീടുകളിൽ കഴിഞ്ഞുകൊള്ളാൻ ഉദാസീനതയോടെ പറയുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഹായത്തിനു നൽകുന്ന ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഫോൺ എടുത്താലും എന്തുചെയ്യണമെന്നറിയില്ല വീടുകളിൽ ഐസലേഷൻ രോഗി കിടക്കുമ്പോൾ അവരുടെ ഫാമിലിയെ മുഴുവൻ രോഗം പിടിച്ചുകൊള്ളട്ടെ എന്ന ‘ക്രൂരമായ തീരുമാനത്തിന് വിട്ടുകൊടുക്കുന്നു .സർക്കാരിൽ നിന്നോ ,ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നോ യാതൊരു അന്വോഷണവും ഇല്ല .ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ജോലിക്കാരായവരിൽ നല്ല ശതമാനം നഴ്‌സുമാർക്കും പ്രൊട്ടക്ഷനോ സംരക്ഷണമോ ഇല്ല .കോവിഡ് ബാധിച്ച നേഴ്സ് സ്വന്തം വീട്ടിൽ താമിക്കുമ്പോൾ കുട്ടികളടക്കം എല്ലാവരും രോഗികൾ ആകുന്നു .അവർക്ക് ടെസ്റ്റ് പോലും നൽകുന്നില്ല .

ഒരു നേഴ്സ് ആശുപത്രിയിൽ നിന്നും കൊറോണ ബാധിച്ച് വീട്ടിൽ ഐസലേഷനിൽ പൊയ്ക്കൊള്ളാൻ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പറഞ്ഞു .ആ വീട്ടിലെ ഭർത്താവിനും ,കുട്ടികൾക്കും രോഗ ലക്ഷണങ്ങൾ വന്നിട്ടും ടെസ്റ്റ് നടത്താൻ ദിവസങ്ങൾ കാത്തിരുന്നു . ഒരാഴ്ച്ച ആയിട്ടും റിസൾട്ട് വന്നിട്ടില്ല .പതിനാലു ദിവസം ആയപ്പോൾ നേഴ്സായ രോഗിയോട് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ ഉപദേശം, നിങ്ങൾക്ക് രോഗ ലക്ഷണങ്ങൾ ഇപ്പോൾ ഇല്ലാത്തതിനാൽ തിരിച്ച് ജോലിക്ക് കയറാം എന്ന ക്രൂര നിലപാടാണ് സ്വീകരിച്ചത് .രണ്ടാമത് ടെസ്റ്റ് ചെയ്തു നെഗറ്റിവ് ആണോ എന്ന് നോക്കേണ്ട ആവശ്യം പോലും ഇല്ല എന്ന ക്രൂരമായ നിലപാട് .

എത്ര നിസാരമായിട്ടാണ് ഇവിടുത്ത ജനത്തെ അധികാരികൾ നോക്കുന്നത് .മനുഷ്യരുടെ ജീവൻ വെച്ചാണ് ഇവർ പന്താടുന്നത് .വെറും 47 ലക്ഷം മാത്രം ജനങ്ങൾ ഉള്ള ഈ രാജ്യം, സമുദ്രത്താൽ ചുറ്റപ്പെട്ട രാജ്യം , വെറും രണ്ട് എയർപോർട്ട് , വളരെ ഈസിയായി നിയന്ത്രിക്കാമായിരുന്നിട്ടും ഇന്ത്യൻ വംശജനായ കാവൽ പ്രധാനമന്ത്രിയും ആരോഗ്യവകുപ്പും ജനത്തെ കൊറോണക്ക് വിട്ടുകൊടുക്കുകയാണ് .കമ്മ്യൂണിറ്റി സ്പ്രെഡിങ് നിയന്ത്രിക്കുന്നതിന് വെറുതെ ഒരു ലോക്ക് ഡൗൺ മാത്രം .വന്നവരെ ആശുപത്രിയിൽ അയക്കുകയോ , രോഗികളെ ഐസലേറ്റ് ചെയ്യുകയോ ചെയ്യുന്നില്ല .ഓരോ രോഗിയിൽ നിന്നും വീട്ടുകാരും അതിലൂടെ സമൂഹത്തിലും പടരുന്നു .കമ്മ്യൂണിറ്റി സ്പ്രെഡിങ് നിയന്ത്രിക്കാൻ കാര്യമായ നിയന്ത്രങ്ങൾ ഇല്ല.പ്രോട്ടോക്കോൾ നടപ്പിൽ ഇല്ല .ആരും അന്വോഷിക്കുന്നില്ല . 47 ലക്ഷം ഉള്ള ജനത്തിൽ പുറത്ത് വന്ന റിപ്പോർട്ടിൽ 3,849 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു!..98 മരണവും.കൃത്യമായ ടെസ്റ്റ് നടന്നു റിസൾട്ട് പുറത്ത് വന്നാൽ ലക്ഷത്തിലധികം ആളുകളിൽ ഇത് സ്‌പ്രെഡ്‌ ആയിട്ടുണ്ട് എന്ന് ഭയക്കുന്നവരാണ് ഐറീഷ് ജനത .

പ്രവാസികൾ ,ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ആണ് ഭൂരിഭാഗവും ഹെൽത്ത് സർവീസിൽ .പലരും രോഗം ബാധിച്ചവരായി മാറി .അവർ സ്വന്തം വീടുകളിൽ ഐസലേഷനിൽ താമസിക്കുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കാൻ വരെ ഹെൽത്ത് ഡിപ്പാർട്ടമെന്റ് തയ്യാറായിട്ടില്ല .വലിയ സീരിയസ് ആയാൽ,അതായത് ശ്വാസം കിട്ടാതായാൽ മാത്രം ആശുപത്രിയിൽ കോണ്ടാക്ട് ചെയ്‌താൽ മതി എന്നാണു ഹെൽത്ത് ഡിപ്പാർട്ട് മെന്റ് പറയുന്നത് .വീട്ടിൽ രോഗം ബാധിച്ചവർ ഉള്ളപ്പോൾ മറ്റുള്ളവർക്ക് പകരില്ലേ എന്ന ചോദ്യത്തിന് വീടിനു പുറത്ത് പോകാതിരുന്നാൽ മതി എന്ന നിസ്സാരവൽക്കരിക്കുന്ന മറുപടി ആണ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും കിട്ടുന്നത് .ക്രൂരതയാണ് അധികാരികളുടെ നിസംഗത !!പ്രവാസികളായ ഇന്ത്യക്കാർ വലിയ ആശങ്കയിലാണ് നാട്ടിലേക്ക് പോകാനും ആവുന്നില്ല , ചികിത്സയും കിട്ടുന്നില്ല.

Top