ഡബ്ലിന്‍: രാജ്യത്ത് ജീവിക്കുന്നതില്‍ എട്ടില്‍ ഒരാള്‍ വിദേശത്തു നിന്നെന്ന കണക്കുകള്‍ പുറത്തു വന്നു. യൂറോ സ്റ്റാറ്റ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ എട്ടു പേരില്‍ ഒരാള്‍ വിദേശിയാണ്. ജോലി തേടിയും മറ്റു വിവിധ ആവശ്യങ്ങള്‍ക്കായും, കുടിയേറ്റക്കാരായും എത്തുന്നവരുടെ എണ്ണം അയര്‍ല്ന്‍ഡില്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അയര്‍ലന്‍ഡിലെ ജനസംഖ്യയില്‍ 11.8 ശതമാനം വിദേശത്തു നിന്നുള്ളവരാണെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വിദേശ ജനസംഖ്യയുടെ കാര്യത്തില്‍ അയര്‍ലന്‍ഡിനു ആറാം സ്ഥാനമാണ് ഉള്ളത്.
അയര്‍ലന്‍ഡിലെ ജനസംഖ്യയുടെ 22 ശതമാനമാണ് വിദേശ ജനസംഖ്യ. 118,042 ആണ് അയര്‍ലന്‍ഡിലെ ജനസംഖ്യ. 21 ശതമാനമുള്ള ബ്രിട്ടീഷുകാര്‍ 115,658 ആണ് ജനസംഖ്യ. ഏഴു ശതമാനം വീതമുള്ള ലിത്വാനിയയില്‍ 35,617 ഉം, ലാത്വിയന്‍സ് 20,086 ഉം നാലു ശതമാനമുള്ള നൈജീരിയക്കാര്‍ 19,727 ഉം ആണ് അയര്‍ലന്‍ഡിലുള്ളത്.