അയർലൻഡിൽ വിസ നിഷേധിക്കപ്പെടുന്നത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക്; നിഷേധിക്കപ്പെട്ടതിലേറെയും പഠന വിസ

സ്വന്തം ലേഖകൻ

ഡബ്ലിൻ:അയർലണ്ടിലേയ്ക്ക് സ്റ്റഡി വിസയ്ക്ക് അപേക്ഷിച്ച് നിഷേധിക്കപ്പെട്ട വിദ്യാർത്ഥികളുടെ മുൻനിരയിൽ ഇന്ത്യയിൽ നിന്നുള്ളവർ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അയർലണ്ടിലേയ്ക്ക് ഏറ്റവും കൂടുതൽ സ്റ്റഡി വിസകൾ നിഷേധിക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 2013 മുതൽ 2015 വരെ ആകെ 3,588 സ്റ്റഡി വിസകളാണ് ഇന്ത്യക്കാർക്ക് നൽകിയിട്ടുള്ളത്. 1,502 അപേക്ഷകൾ നിരസിക്കുകയും ചെയ്തു.
അയർലണ്ടിലേയ്ക്ക് ഏറ്റവും കൂടുതൽ സ്റ്റഡി വിസ നൽകപ്പെട്ടിട്ടുള്ളത് റഷ്യൻ വിദ്യാർത്ഥികൾക്കാണ് 7,268. പിന്നിൽ സൗദി അറേബ്യയും (4,495), ചൈനയും (4,496). നാലാം സ്ഥാനത്ത് ഇന്ത്യ. മറ്റ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായി ഇക്കാലയളവിൽ 7,841 വിസകൾ അനുവദിച്ചു നൽകിയിട്ടുണ്ട്. 3,094 അപേക്ഷകൾ നിരസിക്കുകയും ചെയ്തു.
നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് അയർലണ്ടിലേക്ക് വിദ്യാഭ്യാസാവശ്യങ്ങൾക്കായി ഓരോ മാസവും അപേക്ഷിക്കുന്നത്.അപേക്ഷയിൽ വരുത്തുന്ന പിഴവുകളും സാങ്കേതികമായ തെറ്റുകളും കാരണമാണ് ഇവരിൽ കൂടുതലും പേരുടെയും അപേക്ഷകൾ തള്ളപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top