ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഭൂരിഭാഗം പേര്‍ക്കും തങ്ങള്‍ പൂര്‍ണമായും യൂറോപ്യന്‍ നിവാസകളാണെന്ന വികാരമില്ലെന്ന് റിപ്പോര്‍ട്ട്.
ഭൂഖണ്ഡത്തിന്റെ അരികില്‍ കിടക്കുന്ന രാജ്യം പ്രധാന ഭൂപ്രദേശത്തില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ്. സെന്‍സസ് കണക്കുകള്‍ നോക്കുമ്പോള്‍ ഇക്കാര്യം പ്രകടമാകുന്നുണ്ട്.യൂറോ സ്റ്റാറ്റിന്റെ മാപ്പിങ് ടൂള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെ സംസ്‌കാരം വ്യത്യാസപ്പെടുന്ന് മനസിലാക്കാന്‍ എളുപ്പമാണ്. വിവാഹ വേര്‍പിരിയലില്‍ അയര്‍ലന്‍ഡ് ഏറ്റവും കുറഞ്ഞ നിരക്ക് മാത്രം പ്രകടമാക്കുന്ന സ്ഥലമാണ്. വിധവകളും കുറവാണ്. സിവില്‍ പാര്‍ട്‌നര്‍ഷിപ്പുകളില്‍ വീണ്ടും പങ്കെടുക്കാത്തവരും കുറവാണ്.
ആശുപത്രി കിടക്കകളുടെ കാര്യത്തില്‍ അയര്‍ലന്‍ഡും യുകെയും വളരെ പിറകിലാണ്. ഒരു ലക്ഷം പേര്‍ക്ക് രണ്ട് കിടക്ക വീതമാണ് ഉള്ളത്. ജര്‍മ്മനിയാണ് ഇക്കാര്യത്തില്‍ മുന്നില്‍. വിദേശ പൗരന്മാര്‍ ഉള്ളതില്‍ അയര്‍ലന്‍ഡ് മുന്നിലുണ്ട്. സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് ഇറ്റലിയുടെ സമീപ ഭാഗങ്ങള്‍ ,നോര്‍വെ എന്നിവിടങ്ങളാണ് കുടിയേറ്റക്കാര്‍ കൂടുതല്‍. പ്ലേസ്‌കൂള്‍ പങ്കെടുക്കുന്ന നിരക്കില്‍ കിഴക്കും പടിഞ്ഞാറും തമ്മില്‍ വന്‍ അന്തരം ഉണ്ട്.
പടിഞ്ഞാറന്‍ യൂറോപിനെ മറികടക്കുന്ന നിരക്കിലാണ് അയര്‍ലന്‍ഡിലെ വടക്ക് കിഴക്കന്‍കൗണ്ടികളിലെ നിരക്ക്. യൂറോപിലെ തൊഴില്‍ ഇല്ലായ്മ നിരക്കില്‍ അമ്പത് ശതമാനവും ദീര്‍ഘകാലമായുള്ള തൊഴിലില്ലായ്മയാണ്. പോര്‍ച്ചുഗല്‍, ഇറ്റലി, അയര്‍ലന്‍ഡ്, ഗ്രീസ് , സ്‌പെയിന്‍ എന്നിവടങ്ങളിലാണ് നിരക്ക് കൂടുതല്‍ അറുപത് ശതമാനം വരെയുണ്ട് ഇത്.