സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ഓൺലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങളുടെ നിരക്കുകളിൽ കമ്പനികൾ മാറ്റം വരുത്തിയതിനെതിരെ ആരോപണങ്ങളുമായി സാധാരണക്കാർ രംഗത്ത്. ഇത്തരത്തിൽ അമിതമായി തുക വർധിപ്പിച്ചത് സാധാരണക്കാരെയാണ് സാരമായ ബാധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ ശരാശരിയേക്കാൾ രണ്ടിരട്ടി നിരക്കാണിത്. യൂറോപ്യൻ കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യൂ പി സി പേര് മാറ്റിവന്ന വെർജിൻ മീഡിയ 5 യൂറോ വീതം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട് ഇയുവിലെ 28 രാജ്യങ്ങളിൽ എട്ടെണ്ണത്തിലേതിനേക്കാൾ അയർലണ്ടിലെ ഓവറോൾ ഡിജിറ്റൽ റാങ്കിങ്ങ് ഉയർന്നതായി വാർഷിക സർവെ വ്യക്തമാക്കുന്നു. അയർലണ്ടിലെ ഇന്റർനെറ്റ് സൗകര്യം മികച്ചതാണെങ്കിലും ഇതിന് ഈടാക്കുന്ന നിരക്ക് ആനുപാതികമല്ല. കഴിഞ്ഞ വർഷം ബ്രോഡ്ബാൻഡ് ഉപഭോക്താക്കളും എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഇന്റർനെറ്റ് വാർത്തകൾ, നവമാധ്യമ ഉപയോഗം, ഓൺലൈൻ ഷോപ്പിങ്, ഇ ഗവർമെണ്ട് എന്നിങ്ങനെയും ഉപയോഗം ഏറിയിട്ടുണ്ട്. ഇന്റർനെറ്റ് ഉപയോഗം വർധിക്കുന്നതിനനുസരിച്ച് ഈ മേഖലയിൽ പുതിയ ഇടപെടലുകൾ ആവശ്യമായി വരും. ഐസിടി സ്‌കില്ലിന്റെ അഭാവം ഒരു വെല്ലുവിളിയാണെന്നും പഠനം വ്യക്തമാക്കുന്നു.