പ്രളയത്തിന്റെ മറവിൽ അയർലന്റിൽ കോൺഗ്രസ് പാർട്ടിയുടെ പേരിൽ പണപിരിവ്; പരാതിയുമായി പ്രവർത്തകർ

കേരളത്തിൽ ഉണ്ടായ പ്രളയത്തിൽ ജനങ്ങൾക്ക് സർവ്വ നാശം ഉണ്ടായപ്പോൾ അത് ചിലർക്ക് കീശ വീർപ്പിക്കാൻ വഴിയായി. കേരളത്തിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത 1000 വീട് എന്ന പദ്ധതിക്കായി അയർലന്റിൽ സ്വകാര്യ പിരിവുകൾ നടത്തുന്നതായി പരാതി. പാർട്ടിക്ക് നല്കാനെന്നും,  1000 വീടുകൾ വയ്ക്കാൻ പാർട്ടി നേതൃത്വത്തിനു പണം കൊടുക്കണം എന്നും പറഞ്ഞാണ്‌ പിരിവു നടക്കുന്നത്. മാത്രമല്ല ലഭിക്കുന്ന പണം വി.ഡി സതീശൻ എം.എൽ.എക്ക് നല്കി അവിടെ ജനങ്ങൾക്ക് വിതരണം ചെയ്യും എന്നും പറയുന്നു. വി.ഡി സതീശൻ എം.എൽ.എക്ക് ചെക്ക് നല്കിയെന്നും ചെക്കിൽ പറഞ്ഞ തുകക്ക് സമാനമായ പണം പിരിച്ച് ബാങ്കി ഇടണമെന്നും പറയുന്നു. വി.ഡി സതീശൻ അടുത്ത മുഖ്യമന്ത്രിയാകും എന്നും ഇപ്പോൾ സഹായങ്ങൾ നല്കിയാൻ പരിഗണിക്കും എന്നും പിരിവു നടത്തുന്നവർ പറയുന്നു. രസീതിയോ, കണക്കോ ഒന്നും ഇല്ലാതെയാണ്‌ ഇത്തരത്തിൽ അയർലന്റ് പ്രവാസികളിൽ നിന്നും കോൺഗ്രസിന്റെ പേരിൽ പിരിവു നടത്തുന്നത്.പ്രവർത്തകർ ഇതിനെതിരേ രംഗത്ത് വന്നു. കെ.പി.സി.സി ഓഫീസിലേക്ക് ഇതുമായി ബന്ധപ്പെട്ട് പരാതികൾ അയച്ചിരിക്കുകയാണ്‌.

Top