കൊവിഡ് നിയന്ത്രണം: രാജ്യാന്തര യാത്രകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അയർലൻഡ്: അടുത്ത ദിവസം തന്നെ ഹോട്ടൽ ക്വാറന്റയിൻ ആരംഭിക്കും

ഡബ്ലിൻ: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ തീരുമാനം. ഹോട്ടൽ ക്വാറന്റയിൻ എന്ന പുതിയ സംവിധാനം അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്ത് പ്രാബല്യത്തിൽ വരുമെന്നു ട്രാൻസൈറ്റ് ലിയോ വരദാർക്കർ ഉറപ്പ് നൽകി.

സൗത്ത് ആഫ്രിക്കയും സൗത്ത് അമേരിക്കൻ രാജ്യങ്ങളിൽ നിന്നും ഫ്രീ വിസാ ട്രാവൽ മുൻപ് അയർലൻഡിലേയ്ക്കു നിലവിലുണ്ടായിരുന്നു. എന്നാൽ, കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ ഈ നിലപാടുകൾ കർശനമാക്കുമെന്നു നീതിന്യമായ മന്ത്രി ഹെലൻ മെക്കാന്റേ വ്യക്തമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവിൽ ഇത്തരത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾ മാർച്ച് അഞ്ചിന് അവസാനിക്കുകയാണ്. ഈ നിയന്ത്രണങ്ങൾ ഇനിയും തുടരുമെന്നാണ് സർക്കാർ നൽകുന്ന വിവരം. എന്നാൽ, അടുത്ത ദിവസം തന്നെ ചേരുന്ന ക്യാബിനറ്റ് യോഗം ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്നത് തുടരുമെന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്.

Top