അയർലൻഡ് തിരഞ്ഞെടുപ്പ്: ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല

അഡ്വ.സിബി സെബാസ്റ്റ്യൻ

ഡബ്ലിൻ: രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലെന്നു റിപ്പോർട്ടുകൾ. 40 ൽ പതിനെട്ട് സീറ്റുകളും, നാൽപതെണ്ണത്തിന്റെ ആദ്യ പ്രിഫറൻസ് വോട്ടുകളുമാണ് ഇതുവരെ എണ്ണം പൂർത്തിയാക്കിയിരിക്കുന്നത്. 65 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞതായും അധികൃതർ പറയുന്നു.
വോട്ടുകൾ എണ്ണിപൂർത്തിയായപ്പോൾ 25.52 ശതമാനം വോട്ട് നേടി ഫൈൻ ഗായേലാണ് മുന്നിൽ നിൽക്കുന്നത്. ഇവർക്കു 27 സീറ്റുകളിൽ വിജയിക്കാൻ സാധിച്ചിട്ടുണ്ട്. ഫിന്നാ ഫെയിൽ 24.35 ശതമാനം വോട്ടും 27 സീറ്റും നേടിയപ്പോൾ മൂന്നാം സ്ഥാനത്തുള്ളത് സ്വതന്ത്ര സ്ഥാനാർഥികളാണ്. 17.83 ശതമാനം വോട്ട് നേടിയ സ്വതന്ത്ര സ്ഥാനാർഥികൾ 13 സീറ്റുകളാണ് നേടിയിരിക്കുന്നത്. സിന്നാ ഫെയിൻ 13.85 ശതമാനം വോട്ടും പന്ത്രണ്ടു സീറ്റും, ലേബർ 6.61 ശതമാനം വോട്ടും മൂന്നു സീറ്റുമാണ് നേടിയിരിക്കുന്നത്. എഎപി – പിബിപി സഖ്യം 3.95 ശതമാനം വോട്ട് മാത്രമാണ് നേടിയത്. ഇവർക്കു നാലു സീറ്റും, മൂന്നു ശതമാനം വോട്ട് മാത്രം നേടിയ സോഷ്യൽ ഡെമോക്രാറ്റുകൾക്കു മൂന്നു സീറ്റും സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. 2.72 ശതമാനം വോട്ടുമായി ജിപിമാർ ഒരു സീറ്റു നേടിയപ്പോൾ 2.18 ശതമാനം വോട്ട് നേടിയെങ്കിലും ആർഐയ്ക്കു ഒരു സീറ്റു പോലും നേടാൻ സാധിച്ചിട്ടില്ല.
മേയോ മണ്ഡലത്തിൽ ഏൻഡ കെന്നി ആദ്യ കൌണ്ടിൽ തന്നെ വൻവിജയം നേടിയെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയിലെ ബഹുഭൂരിപക്ഷം സ്ഥാനാർഥികളും പരാജയത്തിലേയ്ക്കാണ് നീങ്ങുന്നത്പ്രധാനമന്ത്രി എൻട കെന്നി പരാജയം സമ്മതിച്ചു.ഫിനഗേൽ ലേബർ കൂട്ടുകക്ഷി ഭരണം തുടരില്ലെന്നു ഉറപ്പായി .റിസൾട്ട് നിരാശാജനകമാണ്.അദ്ദേഹം പറഞ്ഞു ഫലം അറിയാൻ ബാക്കിയുള്ള മിക്ക സീറ്റുകളിലും ഫിനഗേലിനൊപ്പം ഫിയനാഫാളും മുന്നേറുന്നുവെന്നാണ് ലഭ്യമായ വിവരം.ഗ്രാമീണമേഖലയിലാണ് ഫിയനാ ഫാൾ നേട്ടം കൊയ്തത്.നഗര മേഖലയിൽ ഫിനഗേൽ പ്രതീക്ഷിച്ചത്ര നേട്ടം ഉണ്ടാക്കിയതുമില്ല.
ഇനിയും പ്രഖ്യാപിക്കാനിരിക്കുന്ന ഒട്ടേറെ സീറ്റുകളിലും ഫിയനാഫാളും ഫിനഗേലും തമ്മിൽ കടുത്ത മത്സരം തുടരുകയാണ്.ലഭ്യമായ സീറ്റുകൾ പാർട്ടി തിരിച്ച് ഇപ്രകാരമാണ്: പല പ്രമുഖരും അടിതെറ്റി വീണ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്.ലേബർ പാർട്ടി നേതാക്കളായ അലൻ കെല്ലി ടിപ്പററിയിലും അലക്‌സ് വൈറ്റ് റാത്ത് ടൌണിലും,പരാജയപ്പെട്ടു. മുൻ മന്ത്രി അലൻ ഷാറ്ററുടെ പാരാജയവും അപ്രതീക്ഷിതമായിരുന്നു.
സ്ലൈഗോയിൽ മുൻ ടി ഡി ജോൺ പെറി തോറ്റുപോയി. ധനകാര്യ മന്ത്രി മൈക്കിൽ നൂനൻ,വിദ്യാഭ്യാസമന്ത്രി ജാനി ഓ സുള്ളിവൻ എന്നിവർ ലീംറിക്ക് സിറ്റിയിലും,ചാൾസ് ഫ്‌ലാനഗാൻ പോർട്ട് ലീഷിലും സൈമൺ കോൺവേ കോർക്കിലും, വിജയിച്ചു തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ വന്നു തുടങ്ങിയതോടെ കണക്കുകൂട്ടലുകളുമായി രാഷ്ട്രീയകക്ഷികൾ രംഗത്തിറങ്ങി. അയർലണ്ടിന്റെ രാഷ്ട്രീയ ഭൂമികയിൽ തെരഞ്ഞെടുപ്പു ഫലം നിർണായക മാറ്റങ്ങൾക്കു വഴിവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ചെറുകിട കക്ഷികളും സ്വതന്ത്രരും. അയർലണ്ടിന്റെ ചരിത്രത്തിൽ ഇതേവരെയില്ലാത്ത വിധം സ്വതന്ത്രരും ചെറുകക്ഷികളും ജയിച്ചു കയറുകയും തങ്ങളുടെ വോട്ടു കൈയ്യേറുകയും ചെയ്യുന്ന കാഴ്ച്ച കണ്ട് അന്തിച്ചു നില്ക്കുകയാണ് അയർലണ്ടിലെ പ്രമുഖ പാർട്ടികൾ.ഫിനഗേൽ നേതൃത്വം നല്കുകയും ഫിയനാഫാളും ലേബറും ഉൾപ്പെട്ട ഒരു മഴവിൽ സർക്കാരിന്റെ സാധ്യതകളും ചിലർ തള്ളിക്കളയുന്നില്ല.
ഫിനഗേലും ഫിയനാ ഫാളും യോജിക്കാനുള്ള സാധ്യതകൾ അതിവിദൂരമാണെന്ന് ഫിനഗേൽ നയതന്ത്രജ്ഞനായ മാർക്ക് മൊർട്ടെൽ നേരത്തെ വ്യക്തമാക്കിയിരുന്നു.അതേസമയം, മഴവിൽ സർക്കാരിനുള്ള സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഫിനഗേൽ ഇലക്ഷൻ ഡയരക്റ്റർ ബ്രെയ്ൻ ഹേയസും സൂചന നൽകിയിട്ടുണ്ട്. പൊതുജനം ഇതിനകം തന്നെ നിലവിലെ സർക്കാരിനെ തള്ളിക്കളഞ്ഞതായി ആന്റി ഓസ്റ്ററിറ്റി അലയൻസ്പീപ്പ്ൾ ബിഫോർ പ്രൊഫിറ്റ് (എഎഎപിബിപി) സ്ഥാനാർഥി റിച്ചാർഡ് ബൊയ്ഡ് ബാരറ്റ് പറഞ്ഞു. ആദ്യഘട്ട ഫലസൂചനകൾ ലേബർ പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെും അദ്ദേഹം കൂട്ടിച്ചേർത്തു.മുൻ പ്രവചനം പോലെ ലേബറാണ് ഇലക്ഷനിൽ പൊട്ടിപൊളിയുന്നതായി കണ്ടത്.വാട്ടർ ചാർജ് ഏർപ്പെടുത്തിയപ്പോൾ തന്നെ സർക്കാരിന്റെ മരണമണി മുഴങ്ങിതുടങ്ങിയതാണ് ഇപ്പോൾ അന്ത്യത്തിൽ എത്തിയിരിക്കുന്നത്.ബാരറ്റ് പറഞ്ഞു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top