
ഡബ്ലിൻ :നവംബർ 29 വെള്ളിയാഴ്ച അയർലണ്ടിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു! പ്രസിഡൻ്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് പാർലമെൻറ് ഔദ്യോഗികമായി പിരിച്ചുവിട്ടു.ഫൈൻ ഗെയിൽ, ഫിയന്ന ഫെയിൽ, ഗ്രീൻ പാർട്ടി എന്നിവയുടെ നാലര വർഷത്തെ മുന്നണി ഭരണം അവസാനിച്ചു.ആദ്യ രണ്ടര വർഷം ഫിയന്ന ഫെയിൽ ലീഡർ മൈക്കിൾ മാർട്ടി പ്രധാനമന്ത്രിയായിരുന്നു .അതിനുശേഷം ഫിന ഗെയിൽ പാർട്ടി പ്രധാനമന്ത്രി സ്ഥാനം വഹിച്ചു !