വെക്‌സ് ഫോര്‍ഡ് : ആയര്‍ലന്‍ഡില്‍ പന്നിപ്പനി ബാധയെ തുടര്‍ന്നു നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സ തേടിയവരില്‍ ഒരു ഗര്‍ഭിണിയടക്കം മൂന്നു പേര്‍ക്കു പന്നിപ്പനി ബാധ കണ്ടെത്തിയതിനെ തുടര്‍ന്നു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേരെ വെക്‌സ് ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.രണ്ടു പേരെ ലീംറിക്ക് ആശുപത്രിയിലും എച്ച് 1 എന്‍ 1 രോഗലക്ഷണങ്ങളുമായി പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്.
അതേ സമയം സ്വയിന്‍ ഫ്‌ലൂ പകര്‍ന്നിട്ടും വേണ്ടത്ര കരുതല്‍ എടുക്കാത്ത ആരോഗ്യ അധികൃതരുടെ നിലപാടിനെതിരെ ആശങ്കകള്‍ ഉയരുന്നുണ്ട് .വിന്റര്‍ സീസണില്‍ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട 219 ഫ്‌ലൂ ബാധിതരില്‍ 88 പേര്‍ക്കും സ്വയന്‍ ഫ്‌ലൂ ആയിരുന്നു എന്ന് ഡിസീസസ് വാച്‌ഡോഗ് വെളിപ്പെടുത്തി.അഞ്ചു പേര്‍ ഇതിനകം ചെയ്തു.ഐറിഷ് മാധ്യമങ്ങളും രോഗ ബാധയെ കുറിച്ചുള്ള വാര്‍ത്തകള്‍ നാമമാത്രമായെ പ്രസിദ്ധീകരിച്ചിട്ടൂള്ളൂ.വാര്‍ത്തകള്‍ സൃഷ്ട്ടിച്ച് കൂടുതല്‍ പരിഭ്രാന്തിയ്ക്ക് ഇട വരുത്തരുതെന്ന് ആരോഗ്യവകുപ്പ് അഭ്യര്‍ഥന നടത്തിയിട്ടുള്ളതയാണ് സൂചനകള്‍.എന്നാല്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കണമെന്ന് എച്ച് എസ് ഇ അഭ്യര്‍ഥിച്ചിട്ടുണ്ട്. രോഗികളെ സ്വകാര്യമായി ചികിത്സിച്ചു വരികയാണെന്നും,കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാവുമെന്നും ലീംറിക്ക് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
പന്നിപ്പനി എന്ന പൊതുനാമത്തില്‍ അറിയപ്പെട്ടുന്ന എച്ച് 1 എന്‍ 1 എന്ന വൈറസ് ബാധയുടെ. രോഗബാധിതനായ ഒരാളുടെ ഉച്ഛ്വാസത്തിലൂടെ മറ്റൊരാളിലേക്ക് വൈറസ് എത്തുന്നു. അതുകൊണ്ടുതന്നെ സാംക്രമിക ഭീഷണി വലുതാണ്. പന്നികളിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്.