ഡബ്ലിന്‍: പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം കണക്കാക്കുമ്പോള്‍ ലോകരാജ്യങ്ങളില്‍ അയര്‍ലന്‍ഡ് 25 സ്ഥാനത്ത്. 1990ല്‍ അയര്‍ലന്‍ഡ് 31-ാംസ്ഥാനത്തായിരുന്നു. ആയുര്‍ ദൈര്‍ഘ്യം ലോക വ്യാപകമായി വര്‍ധിക്കുന്നതായി സര്‍വെയില്‍ വ്യക്തമാകുന്നുണ്ട് എന്നാല്‍ പ്രശ്നമായി വരുന്നത് പലരും അസുഖങ്ങളും വൈകല്യങ്ങളും മൂലം ദീര്‍ഘകാലം ജീവിക്കുന്നു എന്നതാണ്. ജപ്പാന്‍, സൈപ്രസ്, ഇസ്രായേല്‍, എന്നിവയാണ് ഏറ്റവും ഉയര്‍ന്ന ജീവിത ദൈര്‍ഘ്യമുള്ള രാജ്യങ്ങളെന്ന് ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡി വ്യക്തമാക്കുന്നു.
അന്‍ഡോറയില്‍ പ്രതീക്ഷിത ജീവിത ദൈര്‍ഘ്യം 84 വയസാണെങ്കില്‍ അയര്‍ലന്‍ഡില്‍ ഇത് 80.4 വര്‍ഷമാണ്. യുകെയിലാകട്ടെ 81 വയസും. 189 രാജ്യങ്ങളുടെ പട്ടിക പരിശോധിക്കമ്പോള്‍ 1990ല്‍ നിന്ന് അയര്‍ലന്‍ഡ് ആറ് വര്‍ഷത്തെ ജീവിത ദൈര്‍ഘ്യമാണ് മെച്ചപ്പെടുത്തിയത്. ദരിദ്ര രാജ്യങ്ങളില്‍ പോലും ജീവിത ദൈര്‍ഘ്യം കൂടിയിട്ടുണ്ട്. ഇത് കൂടാതെ ആരോഗ്യ ജീവിത ദൈര്‍ഘ്യവും കൂടിയിട്ടുണ്ട്.
മരണ നിരക്ക് മാത്രമല്ല ഇതിനായി പരിഗണിച്ചത്. മരണം സംഭവിച്ചില്ലെങ്കിലും വരാവുന്ന ഹാനികള്‍, അസുഖം, വൈകല്യങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്തിട്ടുണ്ട് ആരോഗ്യ ജീവിത ദൈര്‍ഘ്യം കണക്കാക്കാന്‍. ആരോഗ്യ ജീവിത ദൈര്‍ഘ്യം കൂടിയിരിക്കുന്നത് അപ്രതീക്ഷിതമല്ലെന്ന് സര്‍വെ വ്യക്തമാക്കുന്നുണ്ട്. ആരോഗ്യ കാര്യത്തില്‍ ലോകം വളരെ മുന്നോട്ട് പോയിട്ടുണ്ട് നിലവിലെ വെല്ലുവിളി പ്രധാന രോഗങ്ങളെയും വൈകല്യങ്ങളെയും ചികിത്സിക്കുന്നതിന് വേണ്ട ഫലപ്രദമായ വഴികള്‍ കണ്ടെത്താന്‍ നിക്ഷേപം ഇല്ലെന്നതാണെന്ന് ചൂണ്ടികാണിക്കുന്നു.
ഏറ്റവും ഉയര്‍ന്ന ആരോഗ്യ ജീവിത ദൈര്‍ഘ്യമുള്ളതും താഴ്ന്നതുമായ രാജ്യങ്ങള്‍ തമ്മിലുള്ള അന്തരം വ്യക്തമാണ്. ലസെതോയാണ് ഇക്കാര്യത്തില്‍ പുറകില്‍ 42 വയസ് വരെയാണ് ഇവിടെ ആരോഗ്യ ജീവിത ദൈര്‍ഘ്യം, ജപ്പാനാകട്ടെ 73.4 വയസ് വരെയായി ഉയര്‍ന്ന് നില്‍ക്കുന്നു. കംമ്പോടിയന്‍സും ലാവോഷ്യന്‍സും യഥാക്രമം ആരോഗ്യ ജീവിത ദൈര്‍ഘ്യം 57.5 വര്‍ഷം 58.1 വര്‍ഷം എന്നിങ്ങനെയാണ് പ്രകടമാക്കുന്നത്. 2013ല്‍ ജനിച്ചവരുടെ പ്രതീക്ഷിത നിരക്കാണിത്. എന്നാല്‍ വിയ്റ്റ്നാം തായ് ലന്‍ഡ് മേഖലക്കടുത്ത് ജീവിക്കുന്നവരില്‍ ഇത് 67വയസിന് അടുത്താണ്.
ആരോഗ്യ നഷ്ടത്തിന് പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത് എച്ച്ഐവിയാണ്.