പഠന സമയത്ത് കുട്ടികളുടെ വായ് സെലോടേപ്പ് വെച്ച് ഒട്ടിച്ച കേസില്‍ അദ്ധ്യാപികയെ പിരിച്ചുവിടാന്‍ കോടതി ഉത്തരവിറക്കി. അഞ്ചാം ക്ലാസ്സിലും ആറാം ക്ലാസ്സിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കണക്ക് പഠിപ്പിക്കുന്ന അദ്ധ്യാപികക്കെതിരെയാണ് കുറ്റം ആരോപിക്കപ്പെട്ടത്. കുട്ടികള്‍ വായ് അടച്ചിരിക്കാന്‍ സെലോടേപ്പ് നല്‍കി അത് വായില്‍ ഒട്ടിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുകയായിരുന്നു.
ഈ നിര്‍ദ്ദേശം അനുസരിക്കാത്ത കുട്ടികളെ ബലമായി വായ് അടച്ചുമൂടുകയും ചെയ്തു എന്നാണ് കേസ്. നിരവധി തവണ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ഈ അദ്ധ്യാപിക കുറ്റം സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ഇരകളായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കുകയായിരുന്നു. 2012-ല്‍ ആയിരുന്നു അയര്‍ലണ്ടില്‍ ഇത്തരമൊരു സംഭവം ഉണ്ടായത്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അധ്യാപികയുടെ ടീച്ചിങ് രെജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദാക്കാനും ഹൈക്കോടതി ഉത്തരവിറക്കി.