അയർലൻഡിലേയ്ക്കു ഇന്ത്യാക്കാരുടെ ഒഴുക്ക്: എത്തുന്നവരിൽ ഏറെയും നഴ്‌സുമാരെന്നും റിപ്പോർട്ട്

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ചു കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർധനവെന്നു റിപ്പോർട്ടുകൾ. കുടിയേറ്റക്കാരിൽ മുന്നിൽ ഇന്ത്യക്കാരായ നഴ്‌സുമാർ തന്നെയാണെന്നാണ് യൂറോപ്യൻ യൂണിയൻ നൽകുന്ന റിപ്പോർട്ടുകൾ. യൂറോപ്യൻ യൂണിയനു പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കു നൽകുന്ന റസിഡൻസി വിസ നൽകുന്ന കാര്യത്തിൽ കഴിഞ്ഞ വർഷം മാത്രം 4.6 ശതമാനത്തിന്റെ വർധനവുണ്ടായിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
38,433 പേർക്കാണ് ഇത്തരത്തിൽ കഴിഞ്ഞ വർഷം മാത്രം വിസ അനുവദിച്ചത്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ് അയർലണ്ടിൽ ഏറ്റവും കൂടുതൽ റസിഡൻസ് വിസ അനുവദിച്ചിട്ടുള്ളത്. ഏറ്റവുമധികം റസിഡൻസ് പെർമിറ്റ് നൽകിയിട്ടുള്ളത് ബ്രസീലിയൻ പൗരന്മാർക്കാണ് 10,955. തൊട്ടു പിന്നിൽ ഇന്ത്യയാണ്. 2,883 ഇന്ത്യക്കാർക്കാണ് 2015ൽ റസിഡൻസി പെർമിറ്റ് ലഭിച്ചിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് 2,690 പേരുമായി അമേരിക്കയാണ്.
2015ൽ യൂറോപ്യൻ യൂണിയന് പുറത്തുള്ളവർക്ക് റസിഡന്‌സി പെർമിറ്റ് നൽകിയതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബ്രിട്ടനാണ്. പോളണ്ടാണ് രണ്ടാം സ്ഥാനത്ത്. അയർലണ്ട് എട്ടാം സ്ഥാനത്താണ്.
കുടിയറ്റ പ്രശ്‌നങ്ങൾ ഊർജിതമായി നിൽക്കുമ്പോഴും യൂറോപ്യൻ യൂണിയനു പുറത്തു നിന്നുള്ള ആളുകൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ജോലിക്കായി എത്തുന്നത് വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top