ഡബ്ലിൻ: അയർലൻഡിൽ പ്രായപൂർത്തിയായവരിൽ 70 ശതമാനത്തിനും കൊവിഡ് വാക്‌സിൻ വിതരണം ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ 85 ശതമാനത്തോളം ആളുകൾക്കും ആദ്യ ഡോസും വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. 5.66 മില്യൺ ആളുകൾക്കാണ് ഇപ്പോൾ ആദ്യ ഡോസ് വാക്‌സിൻ വിതരണം ചെയ്തിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത വാക്‌സിന്റെ കാര്യത്തിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ റെക്കോർഡാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇത് വലിയ നാഴികക്കല്ലാണ് രാജ്യത്ത് പുറത്തു വന്നിരിക്കുന്നത് എച്ച്.ഇ ചീഫ് എക്‌സിക്യുട്ടീവ് പോൾ റെയിഡ് അവകാശപ്പെട്ടു.
കൊവിഡ്-19 വാക്‌സിനേഷൻ പ്രോഗ്രാം വിപുലീകരിക്കേണ്ടതിനാൽ, പ്രായമായവർക്കും ദുർബലർക്കും ബൂസ്റ്ററുകൾ നൽകേണ്ടതാണ് ഇനി അടുത്ത ഘട്ടമായി ഏർപ്പെടുത്തേണ്ടതെന്നാണ് ഇപ്പോൾ എച്ച്.ഇയുടെ അവകാശവാദം. അണുബാധയുടെ സാധ്യത നിലനിൽക്കുന്നതിനാൽ യുവജനങ്ങൾക്കിടയിൽ കേസുകളുടെ എണ്ണം വർദ്ധിക്കുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതും സർക്കാരിനെ ആശങ്കപ്പെടുത്തുന്ന ഘടകങ്ങളാണ്.
രാജ്യത്തെ ഏറ്റവും പുതിയ പദ്ധതികൾപ്രകാരം സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തിൽ തന്നെ പ്രായമായവർക്ക് വാർഷിക ഫ്‌ലൂ ജാബിനൊപ്പം ഒരു കൊറോണ വൈറസ് ബൂസ്റ്റർ ഷോട്ട് ഫാർമസിസ്റ്റുകൾ വിതരണം ചെയ്‌തേക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. നഴ്‌സിംഗ് ഹോമുകളിൽ താമസിക്കുന്നവർ, എൺപതിന് മുകളിൽ പ്രായമുള്ളവർ, മുൻനിര ആരോഗ്യ പ്രവർത്തകർ, എന്നിവർക്ക് ശരത് കാല ശൈത്യകാലത്തിന്റെ ആദ്യ മാസങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയാണ് ഇപ്പോൾ ഉയരുന്നത്. ഈ മാസങ്ങളുടെ ആദ്യത്തിൽ തന്നെ വാക്‌സിൻ ബൂസ്റ്ററുകൾ വിതരണം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.
12 നും 15 നും ഇടയില് പ്രായമുള്ള കുട്ടികൾക്ക് അടുത്ത ആഴ്ച തന്നെ കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നാണ് മന്ത്രിസഭ നൽകുന്ന സൂചന. സെപ്റ്റംബറിനുള്ളിൽ തന്നെ രാജ്യത്തെ എല്ലാ കുട്ടികൾക്കും വാക്‌സിൻ എത്തിക്കുന്നതിനുള്ള സംവിധാനമാണ് സർക്കാർ ആലോചിക്കുന്നത്.