അയർലൻഡിൽ ബില്ലടയ്ക്കാൻ മൊബൈൽ ഫോൺ മതി; പണം അടയ്ക്കാനുള്ള സോഫ്റ്റ് വെയറുമായി ഗൂഗിൾ

സ്വന്തം ലേഖകൻ

ഡബ്ലിൻ:ഇനി സാധനങ്ങൾ വാങ്ങുമ്പോൾ ബില്ലടയ്ക്കാനായി ഡെബിറ്റ് കാർഡ് സൈ്വപ്പ് ചെയ്യേണ്ടതില്ല. 30 യൂറോയ്ക്ക് താഴെയുള്ള ബില്ലുകൾ അടയ്ക്കാൻ ഇനി കോൺടാക്ട്‌ലെസ്സ് ടെർമിനലിൽ മൊബൈൽ ഫോൺ സൈ്വപ്പ് ചെയ്താൽ മതി. ഗൂഗിളിന്റെ ആൻഡ്രോയ്ഡ് പേ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. ആൻഡ്രോയ്ഡ് ഫോണുകളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ ബുധനാഴ്ച ഗൂഗിൾ അയർലണ്ടിൽ പുറത്തിറക്കി.
മാസ്റ്റർ കാർഡ്, എഐബിയോ കെബിസിയോ നൽകുന്ന വിസ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണമടയ്ക്കാൻ കഴിയുന്ന എല്ലാ ഇടങ്ങളിലും ഫോൺ ഉപയോഗിച്ച് ബില്ലടയ്ക്കാൻ കഴിയും. സ്പാർ, മെയ്‌സ്, ലോൺഡിസ്, മക്‌ഡൊണാൾഡ്‌സ്, കെഎഫ്‌സി, ടെസ്‌കോ, ബൂട്ട്‌സ്, ഈസൺ എന്നിവിടങ്ങളിലെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താം.
സീനിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻഎഫ്‌സി) ചിപ്പ് ഉള്ള ഫോണുകളിൽ മാത്രമേ സോഫ്റ്റ് വെയർ പ്രവർത്തിക്കൂ. ആൻഡ്രോയ്ഡിന്റെ കിറ്റ്കാറ്റ് 4.4 വേർഷൻ മുതൽ മുകളിലേയ്ക്കുള്ള വേർഷനുകളിലെല്ലാം പ്രവർത്തിക്കും. ഐഫോണുകളിൽ ഗൂഗിൾ പേ ലഭ്യമല്ല. ഫോൺ വഴി ബിൽ അടയ്ക്കുന്നതിന് പ്രത്യേക തുകയൊന്നും ഈടാക്കുകയില്ല. 30 യൂറോയിൽ കുറവുള്ള അഞ്ച് ഇടപാടുകൾ മാത്രമേ ഒരു ദിവസം നടത്താനാകൂ. യുഎസ്, യുകെ, പോളണ്ട്, ന്യൂസിലാൻഡ്, ഹോങ്കോങ് എന്നിവിങ്ങലിലും ഐറിഷ് ഉപഭോക്താക്കൾക്ക് സ്വന്തം ഫോണിൽ ഈ സംവിധാനം ഉപയോഗിക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top