രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; വിട്ടു വീഴ്ചയില്ലാതെ ഇരുപക്ഷവും; യൂറോപ്യൻ യൂണിയനുമായി സൗഹൃദ സർക്കാരിനു സാധ്യത

അഡ്വ.സിബി സെബാസ്റ്റ്യൻ

ഡബ്ലിൻ: ആർ്ക്കും വ്യ്കതമായ ഭൂരിപക്ഷമില്ലാത്തെ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും സഖ്യസാധ്യതാ ചർച്ചകൾ എങ്ങും എത്തിയിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമായ വാട്ടർ ചാർജിൽ തട്ടിയാണ് സർക്കാർ രൂപീകരണ ചർച്ചകൾ വഴിമുട്ടിയിരിക്കുന്നത്. ഇതോടെ ഫൈൻഗായേലും, ഫിന്നാ ഫെയലും തമ്മിലുള്ള രാഷ്ട്രീയ ചർച്ചകൾ കൂടുതൽ സജീവമായി മുന്നോട്ടു പോകുകയാണ്.
സഖ്യത്തിനായി ഫിന്നാ ഫെയിൽ ഉന്നയിച്ച പ്രധാന ആവശ്യമായ വാട്ടർ ചാർജ് പിൻവലിക്കുന്നത് സംബന്ധിച്ചു ഇരുകക്ഷികളും തമ്മിൽ ഇപ്പോഴും നേരിയ തർക്കം തുടരുകയാണ്. രണ്ടു കക്ഷികളും ഒന്നിച്ചു ചേർന്നു സഖ്യ സർക്കാർ രൂപീകരിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. വാട്ടർ ചാർജിന്റെ പേരിൽ ഇപ്പോൾ സഖ്യം സംബന്ധിച്ചുള്ള തർക്കം തുടരുന്നത് ജനത്തിന്റെ കണ്ണിൽ പൊടിയിടുന്നതിനാണെന്നുള്ള ആരോപണവും ഒരു വശത്ത് ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ചർച്ചകൾ കൂടുതൽ ശക്തമായി തുടരുന്നത്.
വെള്ളത്തിന്റെ വില അടുത്ത 5 വർഷകാലത്തേയ്ക്ക് മരവിപ്പിക്കണമെന്നും പണം അടച്ചവർക്ക് ടാക്‌സ് ക്രഡിറ്റ് നല്കുകയോ വേണം എന്നാണ് ഫിന്നാ ഫെയിൽ നേതാക്കൾ സഖ്യത്തിനായി മുന്നോട്ടു വയ്ക്കുന്ന ആവശ്യം. ഫിന്നാ ഫെയിലിന്റെ മധ്യനിര നേതാക്കൾ ഈ ആവശ്യം പരസ്യമായി തന്നെ ഉന്നയിക്കുന്നതു ഫൈൻ ഗായേലിനെ തെല്ലൊന്നുമല്ല പ്രതിസന്ധിയാക്കുന്നത്. പാർട്ടിയെ പരാജയത്തിലേയ്ക്ക് നയിച്ചത് വാട്ടർ ചാർജാണ് എന്ന് സൈമൺ കോൺവേ അടക്കമുള്ള പല നേതാക്കളും പരസ്യമായി പറഞ്ഞു കഴിഞ്ഞു.ഇടതുപക്ഷ കക്ഷികൾക്കും പീപ്പിൾ ബിഫോർ പ്രോഫിറ്റിനും വൻ പിന്തുണ നേടിക്കൊടുത്തതും വാട്ടർ ചാർജിന് എതിരെയുള്ള സമരമാണ്.
എന്നാൽ, വാട്ടർ ചാർജിനെതിരെ നിലപാട് ഫിന്നാ ഫെയിൽ എടുത്തപ്പോഴും
വാട്ടർ ചാർജ് അടയ്ക്കുന്നതിൽ നിന്നും ആരും ഒഴിവാകരുത് എന്ന് പ്രധാനമന്ത്രി എൻഡാ കെനി ആവശ്യപ്പെട്ടത് ചർച്ചകൾ വീണ്ടും സങ്കീർണമാക്കിയിട്ടുണ്ട്. എന്നാൽ രഹസ്യ സഖ്യ ചർച്ചയ്ക്ക് നേതൃത്വം നല്കുന്ന നേതാക്കളായ ബാരി കോവനും മൈക്കിൽ മാക് ഗ്രാതും പാർട്ടി ലീഡർ മൈക്കിൽ മാർട്ടിന്റെ നിർദേശ പ്രകാരം ഉന്നയിച്ച വാട്ടർ ചാർജ് മരവിപ്പിക്കാനുള്ള നിർദേശം ഫിന്നാ ഫെയിലിന്റെ വശ്യം ഫൈൻഗായേലിന്റെ ിക്ക നേതാക്കളും അംഗീകരിച്ചതായാണ് പുതിയ വിവരം. തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ ഫലത്തെ കുറിച്ച് ഇരുപാർട്ടികളുടെയും നേതാക്കൾക്ക് ധാരണയുണ്ടായിരുന്നതായും സഖ്യസാധ്യതകളെ പറ്റിയുള്ള ഇപ്പോഴത്തെ ആലോചനകളിൽ പുതുമയൊന്നും ഇല്ലെന്നും രണ്ടാം നിര നേതാക്കൾ വ്യക്തമാക്കുന്നുണ്ട്. വാട്ടർ ചാർജ് മരവിപ്പിക്കുമ്പോഴും യൂണിവേഴ്‌സൽ സോഷ്യൽ ചാർജ് നിലനിർത്തുവാൻ ഇരു പാർട്ടികളെയും യൂറോപ്യൻ യൂണിയൻ നിർബന്ധിക്കുന്നുണ്ട് എന്നും പറയപ്പെടുന്നു,സഖ്യമുണ്ടായാലും യൂ എസ് സി പിൻവലിയ്ക്കുമെന്ന ഫിന്നാഫെയിലിന്റെ വാഗ്ദാനം നടപ്പാവില്ലെന്ന് ചുരുക്കം. യൂറോപ്യൻ യൂണിയന്റെ താത്പര്യത്തിന് അനുസരിച്ചുള്ള ഒരു സർക്കാർ തന്നെ അയർലണ്ടിൽ വീണ്ടും രൂപപ്പെടും എന്ന് തീർച്ചയായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top