ഡബ്ലിന്‍: അമിത ജോലി ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ നഴ്‌സുമാര്‍ സമരത്തിന് തയാറെടുക്കുന്നു. ഇതിനായി അംഗങ്ങളുടെ അഭിപ്രായമറിയാന്‍ ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് ഓര്‍ഗനൈസേഷന്‍ ബാലറ്റുകള്‍ നല്‍കി തുടങ്ങി. അമിത ജോലി ഭാരം മൂലം നഴ്‌സുമാരുടെയും രോഗികളുടെയും സുരക്ഷ ഒരുപോലെ പ്രതിസന്ധിയിലാണെന്ന് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു. അംഗങ്ങള്‍ പിന്തുണച്ചാല്‍ ക്രിസ്മസിനു മുന്‍പായി രാജ്യത്തൊട്ടാകെ സമരം നടത്തുമെന്ന് ഐഎന്‍എംഒ അറിയിച്ചു.
രോഗികളുടെ തിരക്ക് വന്‍ തോതില്‍ വര്‍ധിക്കുകയാണെന്നും അതിനനുസരിച്ച് കൂടുതല്‍ നഴ്‌സുമാരെ ജോലിക്ക് നിയോഗിക്കണമെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ ആരോപിച്ചു. വലിയ ജോലി ഭാരമാണ് തങ്ങളുടെ അംഗങ്ങള്‍ അനുഭവിക്കുന്നത്. അവരെ സംരക്ഷിക്കുകയും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കേണ്ടതിന്റെയും ബാധ്യത സംഘടനയ്ക്കുണ്ട്.
രോഗികളും ഇതിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. നഴ്‌സുമാരുടെ ജോലി ഭാരം വര്‍ധിക്കുന്നതു കൊണ്ട് ഏറ്റവു മധികം പ്രശ്‌നങ്ങള്‍ രോഗികള്‍ക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.