ഡൊണഗലിലെ റോഡ് നവീകരണ പദ്ധതിക്ക് ഐറിഷ് കാബിനറ്റ് അംഗീകാരം നൽകി. ട്രാൻസ്-യൂറോപ്യൻ ട്രാൻസ്‌പോർട്ട് നെറ്റ്‌വർക്കിൻ്റെ (TEN-T) മൂന്ന് പ്രധാന വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഗതാഗത വകുപ്പിൻ്റെ ദേശീയ വികസന പദ്ധതിക്ക് കീഴിലുള്ള future capital allocation വഴിയാണ് പദ്ധതിക്ക് ധനസഹായം ലഭിക്കുക. ഈ അപ്‌ഗ്രേഡുകൾ പ്രാഥമിക വിലയിരുത്തലുകൾ അനുസരിച്ച്, 2.61 മുതൽ 4.73 വരെ ഉയർന്ന പോസിറ്റീവ് ബെനിഫിറ്റ്-കോസ്റ്റ് റേഷ്യോ (BCR) വാഗ്ദാനം ചെയ്യുന്നു.
ഡൊണഗൽ കൗണ്ടി കൗൺസിൽ 2023 ജൂണിൽ ഗതാഗത വകുപ്പിന് പ്രോജക്റ്റിനായി ഒരു പ്രിലിമിനറി ബിസിനസ് കേസ് (PBC) സമർപ്പിച്ചു. 2024 ജൂൺ 25ന് Public Expenditure, NDP Delivery, and Reform വകുപ്പിൻ്റെ Major Projects Advisory Group (MPAG) പദ്ധതി അവതരിപ്പിച്ചു. ദേശീയ റോഡ് ശൃംഖലയുടെ ഈ നിർണായക വിഭാഗങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ഡൊണഗൽ TEN-T പദ്ധതി, TEN-T Priority Route Improvement Project (PRIP) രൂപീകരിക്കുന്നു.
ഡൊണഗലിലെ TEN-T റൂട്ടുകളുടെ സ്ഥിതി വിലയിരുത്തിയ 2015-ലെ ട്രാൻസ്-യൂറോപ്യൻ ട്രാൻസ്‌പോർട്ട് നെറ്റ്‌വർക്ക് കോറിഡോർ നീഡ്‌സ് സ്റ്റഡിയിൽ നിന്നാണ് ഡൊണഗൽ TEN-T പ്രോജക്റ്റ് ആരംഭിച്ചത്. N15/N13 Ballybofey/Stranorlar Urban Region, N56/N13 Letterkenny to Manorcunningham,N14 Manorcunningham to Lifford/Strabane/A5 Link എന്നീ മൂന്ന് സെക്ഷനുകളിൽ നവീകരണം ആവശ്യമാണെന്ന് പഠനം കണ്ടെത്തി. ഇവ പിന്നീട് ദേശീയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി.