47 വര്‍ഷമായി സന്ധിവാതം അനുഭവിച്ചിരുന്ന ഐറീഷ് വനിതക്ക് രോഗശമനം !അഭിക്ഷേകവും അല്‍ഭുതങ്ങളുമായി അഭിഷേകാഗ്‌നി സമാപിച്ചു.

 

 

DSCN7493

ലിമറിക്ക് :47 വര്‍ഷമായി സന്ധിവാതം അനുഭവിച്ചിരുന്ന ഐറീഷ് വനിതക്ക് രോഗശമനം !അഭിക്ഷേകവും അല്‍ഭുതങ്ങളുമായി അഭിഷേകാഗ്‌നി ധ്യാനം ഇന്നലെ സമാപിച്ചു.ബ്ര. സാബുവിന്റെ പ്രാര്‍ത്ഥനാശുശ്രൂഷ നടക്കുമ്പോഴായിരുന്നു ഐറീഷ് വനിതക്ക് രോഗശമനം ഉണ്ടായത് .47 വര്‍ഷമായി കൈ ഉയര്‍ത്താനാകാതെ വേദന അനുഭവിച്ചിരുന്നസ്ത്രീയുടെ രോഗം മാറി അവര്‍ കൈ ഉയര്‍ത്തിയതും സാക്ഷ്യം പറഞ്ഞതും വിശ്വാസി സമൂഹം സാക്ഷ്യം വഹിച്ചു. ധ്യാനത്തിന് 400 കുട്ടികളുടേയും 1400 വിശ്വാസികളും ഇന്നലെ പങ്കെടുത്തു. DSCN7497
ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ ടീം നേതൃത്വം നല്കിയ മൂന്നു ദിവസത്തെ ധ്യാനത്തില്‍ ഇരു അയര്‍ലണ്ടുകളില്‍ നിന്നുമായി ഏകദേശം രണ്ടായിരത്തോളം മലയാളികള്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അയര്‍ലണ്ടിന്റെ ആത്മീയ തലസ്ഥാനമാവുകയായിരുന്നു ലിമറിക്ക് നഗരം.വിവിധ മേഖലകളില്‍ നിന്നെത്തിയ നൂറു കണക്കിന് വിശ്വാസികളുടെ ആത്മീയ നവോന്നതിയ്ക്ക് വേണ്ടിയ വിഷയങ്ങളാണ് ഫാ.സേവ്യര്‍ഖാന്‍ ഇത്തവണ ധ്യാനവിഷയമാക്കിയത്.പ്രബോധനങ്ങള്‍ കൃത്യമായും ദൈവസ്വരമാണോ എന്ന് തിരിച്ചറിയാനുള്ള വിവേകം സഭാതനയര്‍ക്ക് ഉണ്ടാവണമെന്ന് ഫാ.സേവ്യര്‍ഖാന്‍ ആഹ്വാനം ചെയ്തു.DSCN7408 (1)സഭയുടെ അപ്പസ്‌തോലികനേതൃത്വത്തെ അംഗീകരിക്കാനുള്ള വിധേയത്വമാണ് വിശ്വാസിയുടെ സഭാപരമായ ജീവിതത്തിന്റെ അടിസ്ഥാനം.അപ്പസ്‌തോലനായ വിശുദ്ധ പൗലോസ് പോലും വിശുദ്ധ പത്രോസിനോടുള്ള അനുസരണവും വിധേയത്വവും പ്രകടിപ്പിച്ചു റോമില്‍ എത്തി വിജാതിയര്‍ക്കിടയില്‍ താന്‍ പ്രസംഗിച്ച സുവിശേഷം ശരിയാണോ എന്ന് ചോദിച്ച് അംഗീകാരം നേടുന്നുണ്ട്.DSCN7462 (1)
യേശു നിയോഗിച്ച സഭാ നേതൃത്വത്തെ അംഗീകരിക്കാത്ത സഭകള്‍ അനുസരണകേടിന്റെ ആത്മാവ് നേതൃത്വം കൊടുത്തു പ്രവര്‍ത്തിക്കുന്നവയാണെന്ന് മനസിലാക്കാനുള്ള വിവേകം സഭാവിശ്വാസികള്‍ക്ക് ഉണ്ടാവണം.ഫാ.സേവ്യര്‍ ഖാന്‍ പറഞ്ഞു.പരിശുദ്ധാത്മാവിന്റെ സന്ദേശം ശ്രവിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നമുക്ക് കഴിഞ്ഞാല്‍ ഏതു പ്രതിസന്ധികളെയും അതിജീവിക്കാന്‍ ആവുമെന്നു നാം തിരിച്ചറിയണം.അദ്ദേഹം പറഞ്ഞു.വെള്ളിയാഴ്ച്ച ലിമറിക്കില്‍ ആരംഭിച്ച ധ്യാനത്തിന് സമാപന ദിവസമായ ഇന്നലെയും വന്‍ തിരക്ക് അനുഭവപ്പെട്ടു. DSCN7464ധ്യാന ദിവസങ്ങളില്‍ കുട്ടികള്‍ക്കായി യൂ കെയിലെ സെഹിയോന്‍ മിനിസ്ട്രി ഒരുക്കിയ പ്രത്യേക ധ്യാനവും ഇന്നലെ സമാപിച്ചു.സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍.ആന്റണി പെരുമായന്‍,ഡബ്ലിന്‍ സീറോ മലബാര്‍ സഭാ സമിതി ചെയര്‍പേഴ്‌സണ്‍ ഫാ,ജോസ് ഭരണികുളങ്ങര അടക്കം പത്തോളം വൈദീകര്‍ ധ്യാനത്തിന് ആത്മീയ നേതൃത്വം നല്‍കി.ലിമറിക്ക് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.ഫ്രാന്‍സിസ് നീലങ്കാവിലിന്റെ നേതൃത്വത്തില്‍ ജോമാന്‍ ജോസഫ്,ജോജോ ദേവസി,റോബിന്‍ ജോസഫ്,മോനച്ചന്‍ നാരകത്തറ,മേരി യാക്കോബ്,പോമി മാത്യു,മിനി ബിജു,അനില്‍ ആന്റണി തുടങ്ങിയവരടങ്ങുന്ന കമ്മിറ്റിയോടൊപ്പം ലിമറിക്കിലെ ഇന്ത്യന്‍ കമ്യൂണിറ്റി ഒന്നടങ്കം ,അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലിമറിക്കിലെത്തിയ വിശ്വാസി സമൂഹത്തിന് വേണ്ട ആതിഥേയത്വവും ,സൗകര്യങ്ങളും ഒരുക്കിയിരുന്നു.റവ.ഫാ.. സേവ്യര്‍ ഖാന്‍ ഇന്ന് രാവിലെ ഷാനോണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി.നിന്ന് ഇന്ന് രാവിലെ ഇന്ത്യ മടങ്ങി.

 

Top