ഡബ്ലിന്‍: ഐറിഷ് വാട്ടറിന്റെ റീബ്രാന്റിങ് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഐറിഷ് വാട്ടര്‍. സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റില്‍ ഐറിഷ് വാട്ടര്‍ സിഇഒ ജോണ്‍ ടിയേര്‍നി ഐറിഷ് വാട്ടറിന്റെ അടുത്ത ഘട്ടത്തില്‍ ചുമതലയില്‍ ഉണ്ടാകില്ലെന്ന വാര്‍ത്തകളാണ് ഉണ്ടായിരുന്നത്. അടുത്തവര്‍ഷം പൊതു തിരഞ്ഞെടുപ്പിന് ശേഷം ഐറിഷ് വാട്ടറിനെ റീബ്രാന്റ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് ഐറിഷ് വാട്ടര്‍ നിഷേധിച്ചിരിക്കുകയാണ്. അതേ സമയം പരിസ്ഥിതി വകുപ്പ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ഫിയോന ഫേയ്ല്‍ നേതാവ് ബാരി കോവെന്‍ റിപ്പോര്‍ട്ട് അര്‍ത്ഥമില്ലാത്തതാണ് വ്യക്തമാക്കുന്നു. ഇത്തരമൊരു നീക്കം ഇലക്ഷന് മുന്നില്‍ നടത്തിയാല്‍ മറ്റൊരു എതിര്‍പ്പായിരിക്കും കാണപ്പെടുകയെന്ന് കോവെന്‍ വ്യക്തമാക്കുന്നു. ഐറിഷ് വാട്ടറിന് വേണ്ടി ഇനിയും പണം ചെലവഴിക്കുന്നത് മണ്ടത്തരമായിരിക്കുമെന്നും കോവെന്‍ പറയുന്നു. ഐറിഷ് വാട്ടര്‍ ഓരോ ദിവസവും പരാജയപ്പെടുകയാണ്. പൊതു വിശ്വാസം നേടിയെടുക്കുന്ന ഒരു സ്ഥാപനമായി ഇത് വരെയും ഐറിഷ് വാട്ടറിന് മാറാന്‍ കഴിഞ്ഞിട്ടില്ലെന്നും വിമര്‍ശം ഉന്നയിക്കുന്നുണ്ട് കോവെന്‍.
ഏതെങ്കിലും മാറ്റം ആവശ്യമാണെങ്കില്‍ തന്നെ അത് തിരഞ്ഞെടുപ്പ് ശേഷം ആയിരിക്കും. ഏറെ പാര്‍ട്ടികള്‍ ഐറിഷ് വാട്ടര്‍ വേണ്ടെന്ന് വെയ്ക്കണമെന്നും പറയുന്നുണ്ട്.