ഡബ്ലിന്‍: രാജ്യത്തെ ജീവനക്കാര്‍ക്കു പുതി പ്രതീക്ഷയുടെ പുതുവര്‍ഷമുണ്ടാകുമെന്നു സര്‍വേഫലങ്ങള്‍ പുറത്തു വരുന്നു. ജീവനക്കാരുടെ ശമ്പളത്തില്‍ രണ്ടു ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം വിവിധ ഏജന്‍സികള്‍ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചത്.
തങ്ങളുടെ ശമ്പള പാക്കേജുകള്‍ അടുത്ത വര്‍ഷം മുതല്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരില്‍ ഏറെയും. രാജ്യത്തെ മുന്‍നിരക്കാരായ പെന്‍ഷന്‍ ആന്‍ഡ് പഴ്‌സണല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിയ സര്‍വേയിലാണ് ഇതു സംബന്ധിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചത്. പുതുവര്‍ഷം തങ്ങളുടെ ശമ്പളത്തില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ 97 ശതമാനം വരുന്ന ജീവനക്കാരും എന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുടെ ലാഞ്ചനകള്‍ അവസാനിച്ചെന്നും അതുകൊണ്ടു തന്നെ തങ്ങള്‍ക്കു ശമ്പള വര്‍ധനവിനു അവകാശമുണ്ടെന്നുമാണ് ഈ വിഭാഗത്തിന്റെ അവകാശവാദം. ഈ വാദത്തെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്നു സര്‍ക്കാരും രഹസ്യമായി സമ്മതിക്കുന്നുണ്ട്.
മെര്‍സസിന്റെ സര്‍വേയില്‍ രാജ്യത്തെ ശമ്പളം രണ്ടു ശതമാനം കണ്ട് പുതുവര്‍ഷത്തില്‍ വര്‍ധിക്കുമെന്നാണ് വ്യക്തമാക്കുന്നത്. മെര്‍സസിന്റെ സാലറി മൂവ്‌മെന്റ് റിപ്പോര്‍ട്ടിലും ഇതു തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ 97 ശതമാനം സാലറികളും കൈകാര്യം ചെയ്യുന്ന 135 സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുന്നതിനു തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.