സ്വന്തം ലേഖകൻ
ഡബ്ലിൻ: ഐറിഷ് വാട്ടർ സ്വകാര്യ വത്കരിക്കാനുള്ള നീക്കത്തിനെതിരെ സ്വതന്ത്ര ടിഡിയുടെ ബിൽ സഭയിൽ പാസായി. യൂറോപ്യൻ യൂണിയൻ നിർദേശത്തെ തുടർന്നു രാജ്യത്ത് ഐറിഷ് വാട്ടർ സ്വകാര്യ വത്കരിക്കുന്നതിനുള്ള നീക്കം സർക്കാർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
ബിൽ സഭയിൽ പാസായ പശ്ചാത്തലത്തിൽ ഐറിഷ് വാട്ടറിന്റെ ഉടമസ്ഥത സംബന്ധിച്ചു റഫറണ്ടം നടത്തുന്നതിനു തീരുമാനമായിട്ടുണ്ട്. സ്വതന്ത്ര ടിഡി സഭയിൽ പാസാക്കിയ ബില്ലിനു അംഗീകാരം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇനി ഐറിഷ് വാട്ടർ സംബന്ധിച്ചു റഫറണ്ടം നടത്താൻ സർക്കാർ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇത്തരത്തിൽ വെള്ളത്തിന്റെ ഉടമസ്ഥാകവാശം ആർക്കു നൽകണമെന്ന വിഷയത്തിൽ റഫറണ്ടം നടത്തിയാൽ വെള്ളത്തിന്റെ ഉടമസ്ഥത പൊതുജനങ്ങൾക്കു ലഭിക്കുമെന്നാണ് വിവിധ മന്ത്രാലയങ്ങൾ നൽകുന്ന സൂചന. ഇത്തരത്തിലാണ് നേരത്തെ വിവിധ മേഖലകളിൽ നിന്നു വിദഗ്ധർ അഭിപ്രായം ഉന്നയിച്ചിരുന്നത്. ഈ സാഹചര്യത്തിൽ റഫറണ്ടത്തിൽ പൊതുജങ്ങൾ ഐറിഷ് വാട്ടറിന്റെ സ്വകാര്യ വത്കരണത്തെ എതിർക്കുന്നതിനാണ് സാധ്യത തെളിയുന്നതിനെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഐറിഷ് വാട്ടർ സ്വകാര്യ വത്കരിക്കുന്നതിനുള്ള നീക്കത്തിനെതിരെ റൈറ്റ് ടു വാട്ടർ എന്ന പേരിൽ ഈയ്യിടെ ക്യാംപെയിനും ആരംഭിച്ചിരുന്നു. ബിൽ പാസാക്കാൻ സഹായിച്ച ക്യാംപെയ്‌നു ടിഡി ജോവാൻ കോളിൻസ് നന്ദി പറഞ്ഞു. അതേ സമയം വാട്ടർ സർവീസുകൾ സ്വകാര്യ വത്കരിക്കുക സർക്കാർ നയമല്ലെന്നു മന്ത്രി സിമോൺ കൊവേനിയും പറഞ്ഞു.