ബ്രിട്ടനില്‍ ചാവേറാക്രമണം നടത്തുമെന്ന് ഇസ്‌ളാമിക് സ്റ്റേറ്റ് വീഡിയോ

ലണ്ടന്‍: ബ്രിട്ടനില്‍ ചാവേറാക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്‌ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പുതിയ വീഡിയോ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങള്‍ സിറിയയില്‍ വ്യോമാക്രമണം ശക്തമാക്കുന്നതിനെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ചാവേര്‍ ഭീഷണിയുമായി ഐ.എസ് രംഗത്തുവന്നിരിക്കുന്നത്.
‘പ്രതികാരം തുടങ്ങിക്കഴിഞ്ഞു. രാജ്യത്ത് രക്തം ഒഴുകും. ഫ്രാന്‍സ് തുടക്കം മാത്രമായിരുന്നു’ എന്ന് ഇസ്‌ളാമിക് സ്റ്റേറ്റ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. എ.കെ 47 തോക്കും സ്‌ഫോടക വസ്തുക്കള്‍ നിറഞ്ഞ ബെല്‍റ്റ് ധരിച്ച ഭടന്റെ ചിത്രവും വീഡിയോയില്‍ ഉണ്ട്. സിറിയയിലും ഇറാഖിലും ഇസ്‌ളാമിക് സ്‌റ്റേറ്റിനെതിരെ പട പൊരുതുന്ന സഖ്യകക്ഷികളെല്ലാം പിന്‍മാറണമെന്നും അല്ലാത്ത പക്ഷം തങ്ങളുടെ തോക്കില്‍ നിന്നും, സ്‌ഫോടനത്തില്‍ നിന്നും ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്നും വീഡിയോയിലൂടെ ഐ.എസ് പറയുന്നു.

Top