ഡബ്ലിന്‍: രാജ്യത്തെ അഞ്ചു മുന്‍ നിരകമ്പനികള്‍ അടുത്ത അഞ്ചു വര്‍ഷത്തിനിടെ 1545 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതില്‍ 800 തൊഴില്‍ അവസരങ്ങള്‍ ഹെല്‍ത്ത് കെയര്‍ മേഖലയിലായിരിക്കുമെന്നും സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ കമ്പനികള്‍ വ്യക്തമാക്കുന്നു.
ഹെല്‍ത്ത്‌കെയര്‍, പരിസ്ഥിതി സേവനവിഭാഗം, സോഫറ്റ് വെയര്‍ ഡെവലപ്‌മെന്റ് വിഭാഗം എന്നിവിടങ്ങളിലായാണ് തൊഴില്‍ അവസരങ്ങള്‍ ഒരുങ്ങുന്നത്. ക്ലൗഡ് ടെക്‌നോളജി വിഭാഗത്തിലും ഇതിനോടകം തന്നെ നിരവധി തൊഴില്‍ അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അയര്‍ലന്‍ഡിലെ ശാരീരിക, മാനസിക വെല്ലുവിളി അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കു കെയര്‍ വാഗ്ദാനം ചെയ്യുന്ന വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കായി 800 ലധികം തൊഴില്‍ അവസരങ്ങലാണ് അടുത്ത അഞ്ചു വര്‍ഷത്തിനിടെ മുന്നോട്ടു വയ്ക്കുന്നത്. വിവിധ സ്വകാര്യ കമ്പനികള്‍ ഇത്തരത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്തു മുന്നോട്ടു പോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തെ തൊഴില്‍ മേഖലയില്‍ ഏറെ പ്രതീക്ഷയോടെയാണ് യുവജനങ്ങള്‍ കാണുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ ഇന്റലെക്ച്വല്‍ മേഖലയിലും ചൈല്‍ഡ് കെയര്‍ മേഖലകളിലും ഇത്തരത്തില്‍ അഞ്ഞൂറിലേറെ വിഭാഗങ്ങളില്‍ തൊഴില്‍ അവസരങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്.