പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ബെഡനുമേല്‍ സമ്മര്‍ദമേകുന്നു

വാഷിങ്ടണ്‍: 2016 ല്‍ നടക്കുന്ന നവംബറില്‍ നടക്കുന്ന അമേരിക്കല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് വൈറ്റ് ഹൗസ് പിടിച്ചെടുക്കാന്‍ ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥി വൈസ് പ്രസിഡന്റ് ജോ ബെഡനാണെന്നു പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും വിശ്വസിക്കുന്നതായി ഈയിടെ പുറത്തിറങ്ങിയ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
ഡമോക്രാറ്റിക് പാര്‍ട്ടി ആദ്യമായി ചൊവ്വാഴ്ച നടത്തിയ സ്ഥാനാര്‍ഥികളുടെ ഡിേറ്റിനു ശേഷമാണ് ബോ ബെഡന്‍ മത്സരരംഗത്തു വരണമെന്നുള്ള അഭിപ്രായം ശക്തിപ്പെട്ടത്. ഹിലരിയുടെ പേരിലുള്ള ഇ മെയില്‍ വിവാദം ദേശീയ ചര്‍ച്ചാവിഷയമായതോടെയാണ് ഇവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ബെര്‍ണി സാന്റേഴ്‌സും ഹില്ലരി ക്ലിന്റനും സ്വവര്‍ഗ വിവാഹം, ഗണ്‍ പ്രോട്ടക്ഷന്‍, ടാക്‌സേഷന്‍ എന്നീ വിഷയങ്ങളില്‍ സ്വീകരിച്ച വ്യത്യസ്ത നിലപാടുകള്‍ അമേരിക്കന്‍ വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
തുടര്‍ച്ചയായി രണ്ടു തവണ ഡമോക്രാറ്റിക് പാര്‍ട്ടി വൈറ്റ് ഹൗസിലെത്താന്‍ സഹായിച്ച വോട്ടര്‍മാര്‍ ഇത്തവണ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് അവസരം നല്‍കുമെന്നാണ് മുന്‍കാല ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.
രാഷ്ട്രീയ പശ്ചാത്തലമോ പ്രവര്‍ത്തന പാരമ്പര്യമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഡൊണാള്‍ഡ് ട്രമ്പ് റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ നിലവില്‍ ക്ലീന്‍ ഇമേജിന്റെ ഉടമയായ ജോ ബെഡന് ട്രംമ്പിനെ കീഴടക്കി അമേരിക്കന്‍ പ്രസിഡന്റാകാന്‍ അനായാസം കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്. ഈയിടെ അന്തരിച്ച ജോബെഡന്റെ മകനു പിതാവ് അമേരിക്കന്‍ പ്രസിഡന്റാകണമെന്ന രീതിയില്‍ ആഗ്രഹമുണ്ടായിരുന്നെന്നു പ്രചരിക്കുന്നത് വോട്ടര്‍മാര്‍ക്കിടയില്‍ സഹതാപ തരംഗം സൃഷ്ടിക്കുന്നുണ്ടെന്നും കണക്കു കൂട്ടുന്നു.

Top