103മത് സാഹിത്യ സല്ലാപം ‘ജോസ് ചെരിപുറത്തിനോപ്പം’ ഞായറാഴ്ച (06/05/2016)

സ്വന്തം ലേഖകൻ

ഡാലസ്: ജൂൺ അഞ്ചാം തീയതി ഞായറാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിമൂന്നാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ‘ജോസ് ചെരിപുറത്തിനൊപ്പം’ എന്ന പേരിലായിരിക്കും നടത്തുക. സപ്തതി ആഘോഷിക്കുന്ന അമേരിക്കൻ മലയാളിയും പ്രശസ്ത എഴുത്തുകാരനുമായ ജോസ് ചെരിപുറത്തെ തദവസരത്തിൽ ആദരിക്കുന്നതാണ്. ഈ സല്ലാപത്തിൽ പങ്കെടുക്കുവാനും അഭിപ്രായങ്ങൾ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016 മെയ് ഒന്നാം തീയതി ഞായറാഴ്ച സംഘടിപ്പിച്ച നൂറ്റിരണ്ടാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിൽ ‘കരിയും കരിമരുന്നും’ എന്നുള്ളതായിരുന്നു ചർച്ചാ വിഷയം. അടുത്ത കാലത്തായി സാംസ്‌കാരിക കേരളത്തിൻറെ മനസ്സിനെ വേദനിപ്പിച്ചതും വിഷമിപ്പിച്ചതും സ്വയംകൃതാനർത്ഥങ്ങളുമായ പല വെടിക്കെട്ടപകടങ്ങളുടെയും അനേക ആനവിരണ്ടോടലുകളുടെയും പശ്ചാത്തലത്തിൽ ആണ് ഈ വിഷയം ചർച്ച ചെയ്തത്. അനേകരുടെ അകാല മരണത്തിന് ഇടയാക്കിയതും എന്നാൽ ഒഴിവാക്കാമായിരുന്നതുമായ ഇത്തരം ദാരുണ സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യണം എന്ന് ഉറക്കെ ചിന്തിക്കാനും ഈ അവസരം ഉപയോഗിച്ചു.

ആഘോഷാവസരങ്ങളിലെ ആനയെഴുന്നെള്ളിപ്പും കരിമരുന്നു കലാപ്രകടനങ്ങളും എത്രമാത്രം അനുവദനീയമാണെന്നും ആധുനിക കാലഘട്ടത്തിൽ അവയുടെ പ്രസക്തിയെന്തെന്നും ചർച്ചചെയ്യുകയുണ്ടായി. അമേരിക്കൻ മലയാളികളായ സജി കരിമ്പന്നൂർ, ജയിൻ മുണ്ടയ്ക്കൽ എന്നിവരാണ് പ്രബന്ധങ്ങൾ അവതരിപ്പിച്ചത്.

ജെ. മാത്യൂസ്, മൈക്ക് മത്തായി, ഡോ: രാജൻ മർക്കോസ്, ഡോ:തെരേസാ ആന്റണി, ഡോ: എൻ. പി. ഷീല, ഡോ: ജോസഫ് ഇ. തോമസ്, ഏ. സി. ജോർജ്ജ്, രാജു തോമസ്, അച്ചാമ്മ ചന്ദ്രർശേഖരൻ, ടോം എബ്രഹാം, മോൻസി കൊടുമൺ, അലക്‌സ് കോനൈ, ജോർജ്ജ് വർഗീസ്, ജേക്കബ് തോമസ്, പി. സി. ജോർജ്ജ്, വർഗീസ് എബ്രഹാം, സ്റ്റീഫൻ, പി. വി. ചെറിയാൻ, റെജീസ് നെടുങ്ങാടപ്പള്ളിൽ, സി. ആൻഡ്രൂസ് എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ചയിലായിരിക്കും അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തിൽ പങ്കെടുക്കുവാൻ എല്ലാ ആദ്യഞായറാഴ്ചയും വൈകുന്നേരം എട്ടു മുതൽ പത്തു വരെ (ഈസ്റ്റേൺ സമയം) നിങ്ങളുടെ ടെലിഫോണിൽ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് …..

18572320476 കോഡ് 365923

ടെലിഫോൺ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. [email protected] , [email protected] എന്ന ഇമെയിൽ വിലാസങ്ങളിൽ ചർച്ചയിൽ അവതരിപ്പിക്കാൻ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുൻകൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8133893395 / 4696203269

Join us on Facebook https://www.facebook.com/groups/142270399269590/

വാർത്ത അയച്ചത്: ജയിൻ മുണ്ടയ്ക്കൽ
അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം

എല്ലാ ആദ്യ ഞായറഴ്ചയും വൈകിട്ട് 8:00 മണി മുതൽ 10:00 മണി വരെ (EST)

വിളിക്കേണ്ട നമ്പർ: 18572320476 കോഡ് 365923

വിശദ വിവരങ്ങൾക്ക് വിളിക്കുക : 18133893395 or 14696203269

email: [email protected] or [email protected]

Top