ഡോ ജോസഫ് എ. ജോസഫ് ഇന്ത്യനാപോളിസില്‍ നിര്യാതനായി

ഇന്ത്യനാപോളിസ്, ഇന്ത്യാന: കാവാലം ആശാരിപറമ്പില്‍ ഡോ ജോസഫ് എ. ജോസഫ് (66) മാര്‍ച്ച് 22-നു ഇന്ത്യനാപോളിസില്‍ നിര്യാതനായി. ഇറ്റലിയില്‍ നിന്നും അയര്‍ലന്‍ഡില്‍ നിന്നും ബിരുദങ്ങള്‍ നേടിയ അദ്ധേഹം ഇന്ത്യാന യൂനിവേഴ്‌സിറ്റി-പര്‍ദ്യൂ യൂണിവേഴ്‌സിറ്റി ഇന്ത്യനാപോളിസില്‍ ഓറല്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍സൂപ്പര്‍വെസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഭാര്യ മറിയാമ്മ ജോസഫ് (ഫ്‌ളോമ ജോസഫ്) കണ്ണന്താനം കുടുംബാംഗമാണ്; മക്കള്‍: ജോ ജോസഫ് (കിലു ജോ); ജിതിന്‍ ജോസഫ് (ആഷ ജിതിന്‍); ജിജോ ജോസഫ് (രേഷ്മാ ജിജൊ).

സഹോദരര്‍: തങ്കമ്മ അലക്‌സ്, അമ്മിണിക്കുട്ടി ജേക്കബ്, ഈത്തമ്മ മാത്യു, പരേതരായ ജേക്കബ് ജോസഫ്, ആന്റണി ജോസഫ്, ഉമ്മന്‍ ജോസഫ്.

കൊച്ചുമക്കള്‍: ഏഞ്ചല ജോ, എയ്ഡന്‍ ജോ, ആഡം ജോ, ആരന്‍ ജിതിന്‍, അശ്വിന്‍ ജിതിന്‍.
പൊതുദര്‍ശനം: മാര്‍ച്ച് 25 വെള്ളി: 4 മുതല്‍ 8 വരെ: വിത്സന്‍ സെന്റ് പിയര്‍ ഫ്യൂണറല്‍ സര്‍വീസ്, ഗ്രീന്‍ വുഡ് ചാപ്പല്‍, 481 വെസ്റ്റ് മെയിന്‍ സ്ട്രീറ്റ്, ഗ്രീന്‍ വുഡ്, ഇന്ത്യാന.

മാര്‍ച്ച 26 ശനിയാഴ്ച രാവിലെ 10-നു ഫ്യൂണറല്‍ ഹോമില്‍ പ്രാര്‍ഥന. 11 മണിക്കുസെന്റ് മാര്‍ക്ക് കാത്തലിക്ക് ചര്‍ച്ചില്‍ സംസ്‌കാര ശുശ്രൂഷ. 535 ഈസ്റ്റ് എഡ്ജ് വുഡ് അവന്യു, ഇന്ത്യനാപോളിസ്. സംസ്‌കാരം കാല്‍ വരി സെമിത്തേരിയില്‍. 

Top