ന്യൂകാസിൽ :യുകെയിലെ മലയാളികളെ ആകെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ മാസം 23 ന് ഓസ്ട്രിയയിലെ വിയന്നയില്‍ വച്ച് ഡാന്യൂബ് തടാകത്തില്‍ നീന്തുന്നതിനിടെ മരിച്ച ബോള്‍ട്ടണിലെ മലയാളി കസിന്‍ സഹോദരങ്ങളായ സംസ്‌കാരം ശനിയാഴ്ച ബോള്‍ട്ടണില്‍ നടക്കും. ബോള്‍ട്ടണിലെ ഫാന്‍വര്‍ത്ത് ഔര്‍ വേഡി ഓഫ് ലൂര്‍ദ്‌സ് ആന്റ് ഗ്രിഗറി പള്ളിയില്‍ രാവിലെ 10 മണി മുതല്‍ 11.30 വരെയാണ് സംസ്‌കാര ശുശ്രൂഷകള്‍. മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഹാപ്പി ജേക്കബ്, മാഞ്ചസ്റ്റര്‍ ടാബോര്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി ഫാ അജി ജോണ്‍ എന്നിവരാണ് ശുശ്രൂഷകള്‍ നയിക്കുക.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തി മൂന്നിന് ഓസ്ട്രിയയിലെ വിയന്നയിൽ അപകടത്തിൽ മരിച്ച ബന്ധു സഹോദരന്മാരായ ജോയലിന്റെയും ജെയ്‌സണിന്റെയും സംസ്കാര ശുശ്രൂഷകൾ ബോൾട്ടണിലെ ഫാൻ വാർത് ഔർ ലേഡി ഓഫ് ലൂർദ് ആൻഡ് സെന്റ് ഗ്രിഗറി പള്ളിയിൽ നടക്കും. രാവിലെ പത്തു മണി മുതൽ പതിനൊന്നു മുപ്പതു വരെ ആണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
മാഞ്ചസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി ഫാദർ ഹാപ്പി ജേക്കബ്, താബോർ മാർത്തോമാ പള്ളി വികാരി ഫാദർ അജി ജോൺ എന്നിവരുടെ കാർമികത്വത്തിൽ ആണ് ശുശ്രൂഷകൾ നടക്കുന്നത്. ദേവാലയത്തിലെ ശുശ്രൂഷകളെ തുടർന്ന് ഉച്ചക്ക് ഒരു മണിവരെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അന്ത്യാഞ്ജലി അർപ്പിക്കുവാനായി പൊതുദർശനം ഉണ്ടായിരിക്കും. ബോൾട്ടണിലെ ഓവർഡെയ്ൽ സെമിട്രിയിൽ തുടർന്ന് സംസ്കാരം നടക്കും.
ശുശ്രൂഷകല്‍ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിവരെയായിരിക്കും പൊതുദര്‍ശനം. രണ്ടു മുതല്‍ മൂന്നു മണി വരെ വിടവാങ്ങല്‍ ചടങ്ങുകളും സംസ്‌കാരവും നടക്കും. ബോള്‍ട്ടണിലെ ഓവര്‍ഡ്രെയില്‍ സെമിട്രിയിലാണ് സംസ്‌കാരം. ആവശ്യമായ പൂക്കള്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്തുണ്ടായിരിക്കും.പൂക്കള്‍ക്കായി കരുതുന്ന പണം ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്ക് നല്‍കാവുന്നതാണ്.
വിയന്നയിലെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ കുടുംബ സമേതമായിരുന്നു ജോയലും ജെയ്‌സണുമെത്തിയത്. വിയന്നയിലെ നാച്വറല്‍ പാര്‍ക്കില്‍ കറങ്ങാന്‍ പോകവേയാണ് അപകടം നടന്നത്. തടാകത്തില്‍ ഇളയ സഹോദരന്‍ മുങ്ങുന്നത് കണ്ട് ജോയല്‍ രക്ഷിക്കാന്‍ ചാടുകയായിരുന്നു. ഇരുവരും തടാകത്തിന്റെ അടിയിലേക്ക് താഴ്ന്നുപോകുകയായിരുന്നു.ജേസണിന്റെ കൈകളില്‍ ജോയല്‍ പിടിച്ചെങ്കിലും രക്ഷപ്പെടാന്‍ രണ്ടുപേര്‍ക്കുമായില്ല. അടിത്തട്ടില്‍ കുരുങ്ങി പോകുകയായിരുന്നു. മൂന്നു മണിക്കൂര്‍ തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത് .