വാട്ടര്‍ഫോര്‍ഡ്: വാട്ടര്‍ഫോര്‍ഡില്‍ വാട്ടര്‍ഫോര്‍ഡില്‍ ആത്മഹത്യ ചെയ്തനിലയിൽ കാണപ്പെട്ട ജൂഡ് സെബാസ്റ്റ്യന്റെ ഭൗതികദേഹം ശനിയാഴ്ച പൊതുദര്‍ശനത്തിന് വെയ്ക്കും.അയർലന്റിലെ വാട്ടര്‍ഫോര്‍ഡ് ന്യൂടൗണിലെ സെന്റ് ജോസഫ് & സെന്റ് ബെനില്‍ഡസ് ചര്‍ച്ചിന്റെ പാരിഷ് ഹാളിലാണ് – Eircode- X91W659 പൊതുദര്‍ശനം . സെപ്റ്റംബര്‍ 30 ശനിയാഴ്ച ഉച്ചയ്ക്കുശേഷം 2.30 മുതല്‍ 4.30 വരെ പാരിഷ് ഹാളില്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഉണ്ടായിരിക്കും .സംസ്‌കാരം പിന്നീട് കേരളത്തില്‍ നടത്തും.
അങ്കമാലി സ്വദേശിയായ ജൂഡ് സെബാസ്‌ററ്യനെ (38 )തിങ്കളാഴ്ച്ച വൈകിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജൂഡ് സെബാസ്റ്റ്യന്റെ ഭാര്യയും മക്കളും വീട്ടിൽ ഇല്ലായിരുന്നു .അവർ കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് അവധിക്ക് പോയിരുന്നു.നാട്ടില്‍ എത്തിയ ശേഷം ,ഭാര്യ പല തവണ ജൂഡിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കാത്തതിനാല്‍ സുഹൃത്തുക്കൾ വീട്ടിൽ പോയി അന്വോഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത് . മൃതദേഹം വാട്ടര്‍ഫോര്‍ഡ് ഹോസ്പിറ്റലില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ഫ്യുണറല്‍ ഹോമിലേക്ക് മായിരുന്നു.
സിഗ്‌നാ കെയര്‍ നഴ്‌സിംഗ് ഹോമിലെ ജീവനക്കാരനായിരുന്ന ജൂഡ് അയര്‍ലണ്ടില്‍ എത്തിയത് ഏഴ് വര്‍ഷം മുമ്പാണ്. ഭാര്യ ഫ്രാന്‍സീന ഫ്രാന്‍സീസ് വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്. മക്കള്‍ ആന്റു ജൂഡ് പടയാറ്റി (മൂന്ന് വയസ് ) എലീശ ജൂഡ് പടയാറ്റി (രണ്ട് വയസ് ). ജൂഡ് സെബാസ്റ്റ്യന്റെ ആത്മശാന്തിയ്ക്കായുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷകളും ,ഒപ്പീസും ശനിയാഴ്ച 1.30 – 2.30 വരെ സെന്റ്‌ജോസഫ്‌സ് & ബെനില്‍ഡസ് പള്ളിയില്‍വെച്ച് നടത്തും.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.മരണമല്ല ജീവിതമാണ് ഹീറോയിസം