ബര്‍ഗല്‍ കൗണ്ടി (ന്യൂജേഴ്‌സി): ന്യൂജേഴ്‌സി പ്രദേശങ്ങളിലുള്ള വിവിധ സിന്നഗോഗുകളെ ലക്ഷ്യമാക്കി ഫയര്‍ബോംബിങ് നടത്തിയതിന്റെ പിന്നില്‍ മുഖ്യസൂത്രധാരനായി പ്രവര്‍ത്തിച്ചുവെന്നു പൊലീസ് പറയുന്ന ഇന്ത്യന്‍ വംശജനും റഡ്‌ജേഴ്‌സി യൂണിവേഴ്‌സിറ്റി മുന്‍ വിദ്യാര്‍ഥിയുമായ ആകാശ ദലാലിന്റെ ജാമ്യ സംഖ്യ നാലു മില്ല്യണ്‍ ഡോളറില്‍ നിന്നും ഒരു മില്ല്യണാക്കി കുറയ്ക്കണമെന്നു ആവശ്യപ്പെട്ട് ആകാശിന്റെ വക്കീല്‍ സമര്‍പ്പിച്ച ഹര്‍ജി ഹഡ്ണ്‍ കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി ജോസഫ് ഇസബെല്ല തള്ളി.
ഇന്ത്യന്‍ സമൂഹം സംഘടിതമായി സമാഹരിച്ച 5000 ഒപ്പുകള്‍ ഉള്‍പ്പെടുന്ന നിവേദനം ആകാശിന്റെ വക്കില്‍ ഒക്ടോബര്‍ 30 നു കോടതിയില്‍ ഹാജരാക്കിയിരുന്നു. അറസ്റ്റിലായ 2012 മുതല്‍ തടവില്‍ കഴിയുന്ന ആകാശിനു ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
ആകാശും, എന്റേര്‍ണി ഗ്രാസിയാനോ എന്ന യുവാവും സിനഗോഗ് ആക്രമിക്കുന്നതിനു ഗൂഡാലോചന നടത്തിയതായും ഫയര്‍ ബോബു ഉണ്ടാക്കുന്നതിനുള്ള ലായിനു രൂപപ്പെടുത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. ആകാശ് രാവില്‍ കഴിയുന്ന മുറിയില്‍ പരിശോധന നടത്തിയ പൊലീസ് ബെര്‍ഗന്‍ കൗണ്ടി അസിസ്റ്റന്റ് പ്രോസിക്യൂട്ടറെ വധിക്കണമെന്നും വകവരുത്തേണ്ടവരുടെ ശത്രുക്കളുടെ ലിസ്റ്റും കണ്ടെടുത്തിരുന്നു. പുറത്തു വിട്ടാല്‍ പ്രതി രക്ഷപെടുമെന്നു കൗണ്ടി പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിച്ചു. മകനെ ജാമ്യത്തിലിറക്കാന്‍ മാതാപിതാക്കള്‍ തങ്ങളുടെ വീടു പോലും വില്‍ക്കാന്‍ സന്നദ്ധതയും അറിയിച്ചു.
2006 മെയ് മാസം വിചാരണ ആരംഭിക്കാനിരിക്കുന്നതുവരെ ആകാശിനു ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയേണ്ടിവരും. പരോള്‍ പോലും ലഭിക്കാതെ 90 വര്‍ഷം വരെ ജയില്‍ ശിക്ഷലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ആകാശിനു മേല്‍ ചുമത്തിയിരിക്കുന്നത്.