പി.പി ചെറിയാൻ
ലോസ് ആഞ്ചൽസ്: 2500 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ നിന്നും പാരച്യൂട്ടോ ജംപിങ് സ്യൂട്ടോ ഇല്ലാതെ താഴേയ്ക്കു ചാടി ലോസ് ആഞ്ചൽസിൽ നി്ന്നുള്ള ലൂക്ക ഐക്കിനു (42) പുതിയ റിക്കാർഡ് സ്ഥാപിച്ചു.
ഇത്രയും ഉയരത്തിൽ നിന്നും പാരച്യൂട്ടില്ലാതെ ചാടിയ ആധ്യ സംഭവമാണിത്. ജൂലായ് 29 ശനിയാഴ്ചയായിരുന്നു ലൂക്ക ഐതിഹാസികമായ വിജയം നേടിയത്. താഴേയ്ക്കു ചാടിയ ലൂക്കായെ നിലംതൊടാതെ രക്ഷപെടുത്തുന്നതിനു നൂറടി ഉയരത്തിൽ പകുതി ഫുട്‌ബോൾ കോർഡിന്റെ വലുപ്പത്തിൽ വലയും വിരിച്ചിരുന്ന.ു
വിമാനത്തിൽ നിന്നും ചാടി രണ്ടു മിനിറ്റ് അന്തരീക്ഷത്തിൽ സഞ്ചരിച്ച ശേഷമാണ് ഇദ്ദേഹം വലയിൽ വന്നു വീണത്. ജൂലായ് 29 ശനിയാഴ്ച സിമിവാലിയിൽ നിന്നും പറന്നുയർന്ന ഹെലികോപ്റ്റർ 2500 അടി ഉയരത്തിൽ എത്തിയതോടെ ഐക്കിൻസ് തന്റെ സാഹസിക യജ്ഞത്തിനു തയ്യാറായി. പന്ത്രണ്ടു വയസുമുതൽ സ്‌കൈ ഡൈവിങ്ങിൽ പരിശീലനം ആരംഭിച്ച ലൂക്ക ഇതിനകം രണ്ടിയിരം തവണ വിമാനത്തിൽ നിന്നും ചാടിയിരുന്നു.
അപകടം കൂടാതെ വലയിൽ പതിച്ച ലൂക്കായെ സ്വീകരിക്കാൻ ഭാര്യ മോനിക്കയും, മകൻ ലോഗനും സ്ഥലത്തെത്തിയിരുന്നു. ജീവിതത്തിന്റെ ചിരകാല സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ ഐക്കിൻസ് പൂർണ സംതൃപ്തനാണ്.