കലാഭവൻ ജയൻ അഞ്ചാം തവണ അമേരിക്കയിൽ

ജീമോൻ റാന്നി

ഹൂസ്റ്റൺ: മലയാളികളുടെ മനംകവരുന്ന ശബ്ദാനുകറണ കലയായ മിമിക്രിയിൽ ഇരുപത്തേഴു വർഷത്തോളം മികവു തെളിയിച്ച അനുഗ്രഹീത കലാകാരൻ കലാഭവൻ ജയൻ അഞ്ചാം തവണയും അമേരിക്കയിൽ എത്തിയിരിക്കുന്നു. ഹൂസ്റ്റൺ മുതൽ കാലിഫോർണിയ, ഷിക്കാഗോ, ന്യൂയോർക്ക് തുടങ്ങി നിരവധി നഗരങ്ങളിൽ ജയൻ കലാപരിപാടികൾ അവതരിപ്പിച്ചിക്കുന്നതാണ്.
മലയാളി മനസുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയ നാടൻ പാട്ടുകൾ നമുക്കു സമ്മാനിച്ച മൺമറഞ്ഞു പോയ കലാഭവൻ മണിയുടെ ഗാനങ്ങൾ അഞ്ഞൂറിലധികം വേദികളിൽ മണിയോടൊപ്പം അവതരിപ്പിച്ചിട്ടുള്ള കലാഭവൻ ജയൻ ഈ ഗാനങ്ങളും മിമിക്രിയും ഇടകലർത്തി നടത്തുന്ന വൺമാൻ ഷോ കാണികളെ ആദ്യന്തം ആഹഌദിപ്പിക്കുന്നു.
ആനുകരണ കലയിൽ അനതിസാധാരണ മികവുള്ള ജയൻ സമകാലിക വിഷയങ്ങൾ പരിഹാസത്തിന്റെ പഞ്ചസാരയിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ഓട്ടംതുള്ളലും ഷോയുടെ പ്രത്യേകതയാണിത്. ചാലക്കുടി സ്വദേശിയായ ജയൻ അന്തരിച്ച കലാഭവൻ മണിയുടെ സമകാലീനനും സുഹൃത്തുമായിരുന്നു. സംസ്ഥാന കലോത്സവങ്ങളിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള കലാഭവൻ ജയനുമായി 281 854 4922 ൽ ബന്ധപ്പെടാവുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top